ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിൻ പരീക്ഷണത്തിന് അനുമതി ലഭിച്ചതിന് പിന്നാലെ ഡോ.റെഡ്ഡിസ് ലബോറട്ടറിയിൽ വിവരചോർച്ച. തുടർന്ന് കമ്പനിയിൽ നിർമാണം നിർത്തിവെച്ചു. വ്യാഴാഴ്ച രാവിലെയാണ് വിവരചോർച്ചയുണ്ടായത്.
കമ്പനിയിലെ ജീവനക്കാർ വിവരചോർച്ച സംബന്ധിച്ച സ്ഥിരീകരണം നടത്തിയെന്നും ഉൽപാദനം നിർത്തിയെന്നും മണികൺട്രോൾ റിപ്പോർട്ട് ചെയ്യുന്നു. കമ്പനിയിലെ ഐ.ടി സംവിധാനത്തിെൻറ സുരക്ഷയെ കുറിച്ചുള്ള പരിശോധനകൾ തുടരുകയാണ്. എങ്ങനെ വിവരചോർച്ച സംഭവിച്ചുവെന്നും എന്തൊക്കെ വിവരങ്ങളാണ് ചോർന്നതെന്നുമുള്ള പരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷമാവും ഇക്കാര്യത്തിൽ കമ്പനിയുടെ വിശദീകരണം പുറത്ത് വരിക.
സൈബർ ആക്രമണം ഉണ്ടായ ഉടൻ ഡാറ്റ സെൻററുകളിൽ കൂടുതൽ സുരക്ഷയൊരുക്കിയെന്നും. 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനിയിലെ ജീവനക്കാരിലൊരാൾ അറിയിച്ചു.
17 നിർമാണ കേന്ദ്രങ്ങളും ആറ് ഗവേഷണ ലാബുകളുമാണ് ഡോ.റെഡ്ഡിസ് ലാബിനുള്ളത്. കഴിഞ്ഞ ദിവസമാണ് ഡോ.റെഡ്ഡിസ് ലബോറട്ടറീസിന് റഷ്യയുടെ കോവിഡ് വാക്സിനിെൻറ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങൾ നടത്താൻ ഡി.സി.ജി.ഐ അനുമതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.