‘ഞാൻ അതിജീവിക്കില്ല’; മാവോയിസ്റ്റുകൾ വളഞ്ഞ മാധ്യമപ്രവർത്തകന്‍റെ വിഡിയോ പുറത്ത്

ന്യൂഡൽഹി: ദൂരദർശൻ ന്യൂ​സ്​ കാ​മ​റ​മാ​നും ര​ണ്ടു പൊ​ലീ​സു​കാ​രും അടക്കം മൂന്നു പേർ കൊല്ലപ്പെട്ട ഛത്തി​സ്​​ ഗ​ഢി​ലെ മാ​വോ​വാ​ദി​ ആ​ക്ര​മ​ണ​ത്തി​ൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട മാധ്യമപ്രവർത്തകന്‍റെ വിഡിയോ സന്ദേശം പുറത്ത്. അമ്മയ്ക്കായി മാധ്യമപ്രവർത്തകൻ മോർ മുകുത് ശർമ പകർത്തിയ സെൽഫി വിഡിയോ സന്ദേശമാണ് ദൂരദർശൻ പുറത്തുവിട്ടത്.

തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ ദ​ന്തേ​വാ​ഡയിൽ എത്തിയ ഞങ്ങൾക്ക് നേരെ തീവ്രവാദി ആക്രമണം ഉണ്ടായി. നക്സലൈറ്റുകളുടെ വലയത്തിലാണ് ഞങ്ങൾ. അമ്മേ, ഞങ്ങൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടേക്കും. ഞാൻ അമ്മയെ ഒരുപാട് സ്നേഹിക്കുന്നു. എന്നാൽ, കൊല്ലപ്പെടാനും സാധ്യതയുണ്ട്. സ്ഥിതിഗതികൾ ഒട്ടും അനുകൂലമല്ല.

എന്തെന്ന് അറിയില്ല. മരണം മുമ്പിൽ കാണുമ്പോഴും എനിക്ക് പരിഭ്രമില്ല. അതിജീവിക്കുമെന്ന് കരുതുന്നില്ല. ആറോ ഏഴോ പൊലീസുകാരാണ് ഞങ്ങൾക്കൊപ്പമുള്ളത്. ഞങ്ങൾ വളയപ്പെട്ടിരിക്കുന്നു -മുകുത് ശർമ പറഞ്ഞു.

വെടിയൊച്ചയുടെ പശ്ചാത്തലത്തിൽ നിലത്തു കിടന്നാണ് മുകുത് ശർമ സെൽഫി വിഡിയോ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയിട്ടുള്ളത്.

നവംബറിൽ ന​ട​ക്കു​ന്ന സം​സ്​​ഥാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നെത്തിയ ദൂ​ര​ദ​ർ​ശ​ൻ സം​ഘത്തിന് നേരെയാണ് ഛത്തി​സ്​​ഗ​ഢ് ദ​ന്തേ​വാ​ഡ ജി​ല്ല​യി​ലെ നി​ല​വ​യ ഗ്രാ​മ​ത്തി​ൽവെച്ച് മാ​വോ​വാ​ദികൾ​ ആ​ക്ര​മ​ണം നടത്തിയത്. ദൂ​ര​ദ​ർ​ശ​ൻ സം​ഘ​ത്തി​നും പൊ​ലീ​സു​കാ​ർ​ക്കും നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

ചൊ​വ്വാ​ഴ്​​ച നടന്ന സംഭവത്തിൽ ഡ​ൽ​ഹി​യി​ലെ ദൂ​ര​ദ​ർ​ശ​ൻ ന്യൂ​സ്​ കാ​മ​റ​മാ​നും ഒ​ഡി​ഷ സ്വ​ദേ​ശിയുമായ​ അ​ച്യു​താ​ന​ന്ദ്​ സാ​ഹു, സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ രു​ദ്ര​പ്ര​താ​പ്, അ​സി​സ്​​റ്റ​ൻ​റ്​ കോ​ൺ​സ്​​റ്റ​ബി​ൾ മം​ഗ​ളു എ​ന്നി​വ​ർ​ കൊ​ല്ല​പ്പെ​ട്ട​ു. ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒരു മാധ്യമപ്രവർത്തകനും ര​ണ്ട്​ ദൂ​ര​ദ​ർ​ശ​ൻ ജീ​വ​ന​ക്കാ​രും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടിരുന്നു. ര​ണ്ടു പൊ​ലീ​സു​കാ​ർ​ക്ക്​ പ​രി​ക്കേ​റ്റു. പൊ​ലീ​സ്​ നടത്തിയ ​വെ​ടി​വെ​പ്പിൽ ര​ണ്ടു മാ​വോ​വാ​ദി​ക​ൾ കൊ​ല്ല​പ്പെ​ട്ടു.

Tags:    
News Summary - DD journalist caught in Maoist attack records selfie video -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.