ന്യൂഡൽഹി: സ്കൂളിൽ വിതരണം ചെയ്ത ഉച്ച ഭക്ഷണത്തിൽ ചത്ത എലികളെ കണ്ടെത്തിയതിനെ തുടർന്ന് ഒമ്പത് കുട്ടികൾ ആശുപത്രിയിൽ. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ദിയോലിയിൽ സർക്കാർ സ്കൂളിലായിരുന്നു സംഭവം.
ആലു പൂരിയായിരുന്നു അന്ന് സ്കൂളിലെ ഭക്ഷണ മെനു. ആറ് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ എലിയെ കണ്ടതോടെ ഇവർ നിലവിളിക്കുകയും ചിലർ ഛർദിക്കുകയും ചെയ്തു. ജൻ ചേത്ന ജാഗ്രതി, ശിക്ഷനിക് വികാസ്എന്നീ ഏജൻസികളാണ് സ്കൂളിൽ ഭക്ഷണം വിതരണം ചെയ്യുന്നത്.
കുട്ടികൾക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്എലികളെ പരിശോധനക്കായി അയച്ചെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പ്രശ്നം ശ്രദ്ധയിൽപെട്ട ഡൽഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ ഭക്ഷണ വിതരണം ചെയ്യാൻ കാരാറെടുത്തവർക്കെതിരെ എഫ്.െഎ.ആർ രജസ്റ്റർ ചെയ്യാൻ ഉത്തരവിട്ടു. വിദ്യാഭ്യാസ ഡയറക്ടർക്കൊപ്പം കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിലെ മദൻ മോഹൻ മാളവ്യ ആശുപത്രി സന്ദർശിച്ച മന്ത്രി കുട്ടികൾ ഇപ്പോൾ സുഖമായിരിക്കുന്നതായി മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.