ന്യൂഡൽഹി: കൊറോണ വൈറസിനെ അടിയന്തര പ്രാധാന്യത്തോടെ നേരിടാൻ ടാസ്ക് ഫോഴ്സിന് നിർദേശം നൽകിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. രാജ്യ തലസ്ഥാനത്ത് 14 ഇറ്റലിക്കാരടക്കം 15പേർ ചികിത്സയിലുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് കെജ്രിവാളിൻെറ നിർദേശം.
രാജ്യത്ത് ഇതുവരെ 28 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി എയിംസ് അധികൃതർ അറിയിച്ചു. നാലു രാജ്യങ്ങളിൽനിന്നുളള ജനങ്ങൾക്ക് ഇന്ത്യയിലേക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.