ബംഗളൂരു: വസ്തുത പരിശോധനാ വെബ്സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനുനേരെ വധഭീഷണി ഉയർത്തിയതുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. പല ട്വിറ്റർ അക്കൗണ്ടുകളിൽനിന്നായി വധഭീഷണി ലഭിച്ചതായി സുബൈർ ഡി.ജെ. ഹള്ളി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തന്റെ മേൽവിലാസം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച 15 ട്വിറ്റർ അക്കൗണ്ടുകളുടെ വിവരങ്ങളും നൽകിയ സുബൈർ, ഒരു ട്വിറ്റർ അക്കൗണ്ട് ഉടമ റമദാൻ മാസം തന്റെ വീട്ടിലേക്ക് പന്നിയിറച്ചി അയച്ചതായും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.