റാ​ണ അ​യ്യൂ​ബ്, മു​ഹ​മ്മ​ദ്​ സു​ബൈർ 

പ്രവാചകനിന്ദ: വിഷയം അന്തർദേശീയ തലത്തിൽ എത്തിച്ച മാധ്യമപ്രവർത്തകർക്ക്​ വധഭീഷണി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ​വെ​ട്ടി​ലാ​ക്കി​യ നൂ​പു​ർ ശ​ർ​മ​യു​ടെ പ്ര​വാ​ച​ക നി​ന്ദ പ​രാ​മ​ർ​ശം, അ​ന്ത​ർ​ദേ​ശീ​യ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​ന്ന​വ​രി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ റാ​ണ അ​യ്യൂ​ബി​നും ആ​ൾ​ട്ട്​ ന്യൂ​സ്​ സ്ഥാ​പ​ക​ൻ മു​ഹ​മ്മ​ദ്​ സു​ബൈ​റി​നും വ്യാ​പ​ക വ​ധ​ഭീ​ഷ​ണി.

ഇ​രു​വ​ർ​ക്കും ട്വി​റ്റ​ർ അ​ട​ക്ക​മു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​​യാ​ണ്​ വ​ധ​ഭീ​ഷ​ണി ല​ഭി​ക്കു​ന്ന​ത്. ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന നി​ര​വ​ധി ക​മ​ന്‍റു​ക​ളും ബ​ലാ​ത്സം​ഗ ഭീ​ഷ​ണി​യും റാ​ണ അ​യ്യൂ​ബി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​റ​യു​ന്നു​ണ്ട്. 10 ദി​വ​സം മു​മ്പ്​ ടൈം​സ്​ നൗ ​ചാ​ന​ലി​ലൂ​ടെ ബി.​ജെ.​പി വ​ക്താ​വ്​ ന​ട​ത്തി​യ പ്ര​വാ​ച​ക നി​ന്ദ​യു​ടെ വി​ഡി​യോ ലി​ങ്ക്​ മു​ഹ​മ്മ​ദ്​ സു​ബൈ​ർ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രു​ന്നു.

നി​ര​വ​ധി പേ​ർ ഇ​ത്​ പ​ങ്കു​വെ​ക്കു​ക​യും വി​മ​ർ​ശ​നം ഉ​യ​രു​ക​യും​ ചെ​യ്​​ത​തോ​ടെ വി​ഡി​യോ ടൈം​സ്​ നൗ ​ഡി​ലീ​റ്റ്​ ചെ​യ്തു. ഇ​തി​നു​ പി​ന്നാ​ലെ, ടി.​വി ച​ർ​ച്ച മൊ​ബൈ​ലി​ൽ റെ​ക്കോ​ഡ്​ ചെ​യ്ത വി​ഡി​യോ റാ​ണ അ​യ്യൂ​ബ്​ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു. ഇ​തോ​ടെ വി​ഷ​യം വീ​ണ്ടും ച​ർ​ച്ച​യാ​വു​ക​യാ​യി​രു​ന്നു. റാ​ണ​യു​ടെ​യും സു​ബൈ​റി​ന്‍റെ​യും ട്വി​റ്റ​ർ വി​ഡി​യോ​ക​ൾ ​അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ലെ പ​ല പ്ര​മു​ഖ​രും പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി.

Tags:    
News Summary - death threat to rana ayyub and muhammad subair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.