ജമ്മു: ജമ്മു കശ്മീരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 37 മരണം. 19 പേർക്ക് പരിക്കേറ്റു. ആറു പേരുടെ നിലഗുരുതരം. ദോഡ ജില്ലയിലെ അസർ മേഖലയിലാണ് സംഭവം.
പരിക്കേറ്റവരെ കിഷ്ത്വാറിലെ ജില്ല ആശുപത്രിയിലും ദോഡ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസും സംസ്ഥാന ദുരന്ത നിവാരണസേനയും നാട്ടുകാരും സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുന്നതായി അധികൃതർ അറിയിച്ചു.
കിഷ്ത്വാറിൽ നിന്ന് ജമ്മുവിലേക്ക് പോയ JK02CN-6555 നമ്പർ ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബട്ടോട്ടെ-കിഷ്ത്വാർ ദേശീയ പാതയിൽ യാത്ര ചെയ്തിരുന്ന ബസ് ട്രംഗൽ-അസാറിന് സമീപം റോഡിൽ നിന്ന് തെന്നിമാറി 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 56 പേർ ബസിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.