ഹൈദരാബാദ്: ഇന്ത്യയുടെ ദേശീയ മൃഗമായി 'ഗോമാത'യെ (പശു) പ്രഖ്യാപിക്കണമെന്ന് പതജ്ഞലി തലവൻ രാംദേവ്. ആന്ധ്രപ്രദേശ് തിരുപ്പതിയിൽ ടി.ടി.ഡി സംഘടിപ്പിച്ച 'ഗോ മഹാ സമ്മേളന'ത്തിൽ സംസാരിക്കുകയായിരുന്നു രാംേദവ്.
ടി.ടി.ഡി ട്രസ്റ്റ് ബോർഡിന്‍റെ നിർദേശപ്രകാരം പ്രധാനമന്ത്രി നരേന്ദ്രേമാദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പശുവിനെ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം. ഗോ സംരക്ഷണ പ്രവർത്തനങ്ങളിൽ പതജ്ഞലി പീഠം എപ്പോഴും മുന്നിലാണ്. ഗോ മഹാ സമ്മേളനത്തിന്‍റെ പ്രമേയങ്ങൾ എല്ലാ പശുസേ്നേഹികൾക്കിടയിലും ഉയർന്നുകേൾക്കുമെന്ന് ബാബ രാംദേവ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു -രാംദേവ് പറഞ്ഞു.
ടി.ടി.ഡി സമ്മേളനങ്ങളെക്കുറിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയാണ് തന്നെ അറിയിച്ചതെന്ന് രാംദേവ് പറഞ്ഞു. ഹിന്ദു ധാർമിക പ്രചാരണം നടത്തുന്ന മറ്റു ടി.ടി.ഡികളെ രാംദേവ് പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.