ചണ്ഡീഗഢ്: റിപ്പബ്ലിക് ദിനത്തിൽ നടന്ന കർഷക റാലിക്കിടെ ചെേങ്കാട്ടയിൽ കൊടികെട്ടിയ സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാൻ കുറച്ച് സമയം വേണമെന്നും അതിനുശേഷം അന്വേഷണവുമായി സഹകരിക്കുമെന്നും ആക്ടിവിസ്റ്റായി മാറിയ നടൻ ദീപ് സിദ്ദു. ഫേസ്ബുക്കിൽ, വിഡിയോ സന്ദേശത്തിലാണ് 36കാരനായ സിദ്ദു ഇങ്ങനെ പറഞ്ഞത്.
ചെങ്കോട്ട സംഭവത്തിൽ സിദ്ദുവിനെതിരെ അറസ്റ്റ് വാറൻറും ലുക്കൗട്ട് നോട്ടീസും ഉണ്ട്. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ ശരിയല്ലെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടു ദിവസത്തിനകം പൊലീസിനടുത്തെത്തുമെന്നും സിദ്ദു വ്യക്തമാക്കി.
സിദ്ദുവിനെ സമരമുഖത്തുള്ള മിക്ക സംഘടനകളും തള്ളിപ്പറഞ്ഞിട്ടുണ്ട്. 'വഞ്ചകൻ' എന്നാണ് സിദ്ദുവിനെ അവർ വിളിച്ചത്. ബി.ജെ.പി എം.പി സണ്ണി ഡിയോളിെൻറ അടുപ്പക്കാരനാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.