ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദീപ് സിദ്ധുവിനെ ചെങ്കോട്ടയിലെത്തിച്ചു. അന്വേഷണത്തിെൻറ ഭാഗാമയാണ് ചെങ്കോട്ടയിലെത്തിച്ചത്. ചെങ്കോട്ടയിലെത്തിക്കുന്നതിന് മുമ്പ് ക്രൈംബ്രാഞ്ച്, ദീപ് സിദ്ധുവിനെ അദ്ദേഹം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലേക്ക് നീങ്ങിയ വഴികളിലും എത്തിച്ചു.
ഇക്ബാൽസിങ്ങും ദീപ് സിദ്ധുവുമാണ് റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലി നടക്കവെ പ്രക്ഷോഭകരെ ചെങ്കോട്ടയിലേക്ക് നയിച്ചതെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ഇതേത്തുടർന്ന് വലിയ തോതിൽ അക്രമ സംഭവങ്ങൾ ഡൽഹിയിൽ അരങ്ങേറിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഫെബ്രുവരി ഒമ്പതിനാണ് ദീപ് സിദ്ധു ഹരിയാനയിലെ കർനാൽ ബൈപ്പാസിൽ വെച്ച് അറസ്റ്റിലാവുന്നത്. തുടർന്ന് കോടതി ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ അയച്ചു.
നേരത്തേ റിപ്പബ്ലക് ദിനത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദീപ് സിദ്ധുവിെൻറയും മറ്റ് മൂന്ന് പേരുടേയും അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് ഡൽഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.