ആര്‍.കെ നഗറില്‍ മത്സരിക്കുമെന്ന് ദീപ 

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാര്‍. രാഷ്ട്രീയ പാര്‍ട്ടിയല്ളെന്ന സൂചന നല്‍കി എം.ജി.ആര്‍-അമ്മ-ദീപ പേരവയ് എന്ന പേരില്‍ സംഘടന പ്രഖ്യാപിച്ചു. യുവജനങ്ങളെ സംഘടിപ്പിക്കുകയാണ് ആദ്യ ലക്ഷ്യം. താന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയതായും ഭാവിയില്‍ രൂപവത്കരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ആദ്യരൂപമാണ് ഈ സംഘടനയെന്നും അവര്‍ വ്യക്തമാക്കി. 

സംഘടനയുടെ പോസ്റ്ററും കൊടിയും പ്രകാശനം ചെയ്തു. എം.ജി.ആര്‍, ജയലളിതക്ക് ദീപശിഖ കൈമാറുന്ന ചിത്രമാണ് കൊടിയില്‍. പോസ്റ്ററില്‍ അണ്ണാദുരൈ, എം.ജി.ആര്‍, ജയലളിത, ദീപ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ചെന്നൈ ടി. നഗറിലെ വെങ്കട്ട രാമന്‍ നഗര്‍ റോഡിലെ വസതിയില്‍ ഭര്‍ത്താവ് മാധവനുമൊപ്പമാണ് ദീപ വാര്‍ത്തസമ്മേളനം നടത്തിയത്. വീടിനുപുറത്ത് നിരവധി പ്രവര്‍ത്തകരുണ്ടായിരുന്നു. ജയലളിതയുടെ ജന്മദിനമായ 24ന് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അവര്‍ മുമ്പ് അറിയിച്ചിരുന്നു. 69ാം ജന്മദിനമായ വെള്ളിയാഴ്ച ജയലളിതയുടെ മറീനയിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി വൈകീട്ടാണ് സംഘടന പ്രഖ്യാപനം നടത്തിയത്. 

ജയലളിതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് അവര്‍ അറിയിച്ചു. ആര്‍.കെ നഗറില്‍ മത്സരിച്ചാല്‍ താന്‍ ജയിക്കുമെന്ന് അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. മണ്ഡലത്തിലെ ജനങ്ങളും അണ്ണാ ഡി.എം.കെ അണികളും താന്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അണ്ണാ ഡി.എം.കെയുടെ രണ്ടില വീണ്ടെടുക്കും. വിശ്വാസവഞ്ചകരില്‍നിന്ന് തമിഴ് ജനതയെ തിരിച്ചുപിടിക്കാന്‍ സംസ്ഥാന പര്യടനം നടത്തും.

ഒ. പന്നീര്‍സെല്‍വത്തിനൊപ്പം രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുമോ എന്ന ചോദ്യത്തിന് അദ്ദേഹം അദ്ദേഹത്തിന്‍െറ വഴിയും താന്‍ തന്‍െറ വഴിയുമാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹത്തിന്‍െറ വീട്ടിലത്തെിയത് സൗഹൃദ സന്ദര്‍ശനമായിരുന്നുവെന്നും ശശികലയുടെ കുടുംബക്കാര്‍ക്കെതിരായ സഹോദരന്‍ ദീപകിന്‍െറ പ്രസ്താവന രാഷ്ട്രീയനാടകം മാത്രമാണെന്നും ദീപ പറഞ്ഞു. ദീപയെ ഒപ്പം നിര്‍ത്താന്‍ പന്നീര്‍സെല്‍വം വിഭാഗം ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍, നേതൃപദവി സംബന്ധിച്ച അഭിപ്രായ വ്യത്യാസം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ജയലളിത ജീവിച്ചിരിക്കുമ്പോള്‍ കുടുംബാംഗങ്ങളെ പാര്‍ട്ടിയില്‍ അടുപ്പിച്ചിരുന്നില്ല. ഇത് അണികളെ പറഞ്ഞുമനസ്സിലാക്കിയാകും പന്നീര്‍ ക്യാമ്പ് ദീപയെ ഒപ്പം കൂട്ടുക. എന്നാല്‍, ദീപയുടെ സംസ്ഥാന പര്യടനം പന്നീര്‍സെല്‍വത്തിന്‍െറ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വെല്ലുവിളിയാകും. വിമതപക്ഷത്തുള്ള അണ്ണാ ഡി.എം.കെ അണികള്‍ ചിതറുന്നത് ശശികല വിഭാഗത്തിനാണ് നേട്ടം.

Tags:    
News Summary - deepa will contest in r.k nagar constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.