മുംബൈ: സുശാന്ത് സിംഗിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ബോളിവുഡിലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് നടി ദീപിക പദുക്കോണിനെ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യും. ഖ്വാന്‍ ടാലന്റ് മാനേജ്മന്റ് ഏജന്‍സി ജീവനക്കാരി കരിഷ്മയെയും ചോദ്യം ചെയ്യും. മയക്ക് മരുന്ന് ഉപയോഗിച്ചവര്‍ ഡി, കെ എന്നീ അക്ഷരങ്ങള്‍ ഉപയോഗിച്ച് ചാറ്റ് ചെയ്തിട്ടുണ്ട്. ഡി എന്നത് ദീപികയും കെ എന്നത് കരിഷ്മയുമാണെന്നുമാണ് എന്‍.സി.ബി സംശയിക്കുന്നത്.
കരിഷ്മയെ ചൊവ്വാഴ്ചയെയും ദീപികയെ അടുത്തയാഴ്ചയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ ഒമ്പതിന് അറസ്റ്റിലായ റിയ ചക്രബർത്തി ശ്രദ്ധ കപൂറിെൻയും സാറ അലി ഖാെൻയും പേരുകൾ വെളിപ്പെടുത്തിയതായാണ് വിവരം. ഇവര്‍ സുശാന്തുമൊത്ത് പുണെയിലെ ഐലന്‍ഡില്‍ നിരവധി തവണ സന്ദര്‍ശിച്ചുവെന്നാണ് വിവരം.
സുശാന്ത് സിങ്ങിനൊപ്പം റിയ നിരവധി പാർട്ടികളിൽ പങ്കെടുത്തതായി നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറിയിച്ചിരുന്നു. സാറ അലി ഖാനും ശ്രദ്ധ കപൂറും ഈ പാർട്ടികളിൽ പങ്കെടുത്തെന്ന് എൻ.സി.ബിക്ക് വിവരം ലഭിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ പാർട്ടികളിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്നാണ് എൻ.സി.ബി അന്വേഷിക്കുന്നത്.
മൂന്നുദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് റിയയെ എൻ.സി.ബി അറസ്റ്റ് ചെയ്യുന്നത്. സുശാന്തിന് ലഹരി എത്തിച്ചിരുന്നതായി വെളിെപ്പടുത്തിയതിനെ തുടർന്നാണ് അറസ്റ്റ്. റിയയുടെ സഹോദരൻ ശൗവിക് ചക്രബർത്തിയെയും സുശാന്തിെൻറ മാനേജറിനെയും പാചകക്കാരനെയും മയക്കുമരുന്ന് വിതരണക്കാരെയും നേരത്തേ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.