മുംബൈ: ഗൗരി ലങ്കേഷ് വധവുമായി ആർ.എസ്.എസിന് ബന്ധമുണ്ടെന്ന പ്രസ്താവനകളുടെ പേരി ൽ തങ്ങൾക്കെതിരെയെടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെയും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ആവശ്യം കോടതി തള്ളി.
ആർ.എസ്.എസ് പ്രവർത്തകനും അഭിഭാഷകനുമായ ധ്രുതിമാൻ ജോഷി നൽകിയ അപകീർത്തി കേസിൽ ഇരു നേതാക്കളും വിചാരണ നേരിടേണ്ടിവരും. ജനുവരി ആറിനാണ് കേസ് പരിഗണിക്കുക. തനിക്കും യെച്ചൂരിക്കും എതിരായ കേസുകൾ സംയോജിപ്പിച്ചത് അടക്കം ശരിയല്ലെന്ന വാദങ്ങളാണ് രാഹുലിനു വേണ്ടി കോടതിയിൽ നിരത്തിയത്. കഴിഞ്ഞ ജൂലൈയിൽ രണ്ടു നേതാക്കൾക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.