അഹ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കൊലപാതകക്കേസിലെ പ്രതി എന്ന് വിളിച്ചുവെന്ന് ആരോപിക്കുന്ന ഹരജിയിൽ രാഹുൽ ഗാന്ധിക്ക് അഹ്മദാബാദ് അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയുടെ സമൻസ്. പ്രാദേശിക ബി.ജെ.പി നേതാവ് നൽകിയ ഹരജിയിൽ ഇത് രണ്ടാംവട്ടമാണ് സമൻസ് അയക്കുന്നത്.
മേയ് ഒന്നിന് ലോക്സഭ സ്പീക്കർ വഴി അയച്ച സമൻസ് മടങ്ങിയതിനെ തുടർന്ന് രാഹുലിെൻറ വീട്ടുവിലാസത്തിലാണ് ഇത്തവണ സമൻസ് അയച്ചിരിക്കുന്നത്. സമൻസ് കൈപ്പറ്റാനും കൈമാറാനും തനിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സ്പീക്കർ സമൻസ് തിരിച്ചയച്ചത്.
അടുത്തമാസം ഒമ്പതിന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നാണ് സമൻസ്. ഏപ്രിൽ 23ന് ജബൽപുരിൽ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ പരാതിക്കാധാരമായ പരാമർശം നടത്തിയതെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.