അപകീർത്തി പരാമർശം: തരൂരിന്​ വാറൻറ്

ന്യൂ​ഡ​ൽ​ഹി: അ​പ​കീ​ർ​ത്തി​പ​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​ത ്ത​തി​ന്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ശ​ശി ത​രൂ​രി​ന്​ ഡ​ൽ​ഹി കോ​ട​തി​യു​ടെ വാ​റ​ൻ​റ്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ‘ശി​വ​ലിം​ഗ​ത്തി​ലെ തേ​ൾ’ എ​ന്ന്​ ഒ​രു ആ​ർ.​എ​സ്.​എ​സ്​ നേ​താ​വ്​ വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു​വെ​ന്ന ശ​ശി ത​രൂ​രി​​െൻറ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ഡ​ൽ​ഹി ബി.​ജെ.​പി നേ​താ​വ്​ രാ​ജീ​വ്​ ബ​ബ്ബ​ർ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. ജാ​മ്യം ല​ഭി​ക്കാ​വു​ന്ന വാ​റ​ൻ​റാ​ണ്​ ചീ​ഫ്​ മെ​ട്രോ​പൊ​ളി​റ്റ​ൻ കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​രൂ​രോ അ​ദ്ദേ​ഹ​ത്തി​​െൻറ അ​ഭി​ഭാ​ഷ​ക​നോ ഹാ​ജ​രാ​യി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ന​ട​പ​ടി. കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ രാ​ജീ​വ്​ ബ​ബ്ബ​റും ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന്​ ഇ​യാ​ൾ​ക്ക്​ 500 രൂ​പ പി​ഴ​യു​മി​ട്ടു. ബ​ബ്ബ​റി​നു വേ​ണ്ടി ജൂ​നി​യ​ർ വ​ക്കീ​ൽ ഹാ​ജ​രാ​യെ​ങ്കി​ലും മ​തി​യാ​യ കാ​ര​ണം വ്യ​ക്ത​മാ​ക്കാ​ത്ത​തി​നാ​ലാ​ണ്​ ന​ട​പ​ടി എ​ന്നും കോ​ട​തി വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - Defamation Case Shashi Tharoor -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.