'സവർക്കറെ രാഷ്ട്രീയനേട്ടത്തിനായി അപകീർത്തിപ്പെടുത്തുന്നത് തെറ്റ്'; രാഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി കൊച്ചുമകൻ

മുംബൈ: വി.ഡി സവർക്കർക്കെതിരായ വിമർശനത്തിൽ കോൺ​ഗ്രസ് നേതാവ് രാ​ഹുൽ ​ഗാന്ധിക്കെതിരെ വിമർശനവുമായി സവർക്കറുടെ കൊച്ചുമകൻ രഞ്ജിത് സവർക്കർ. രാഷ്ട്രീയ നേട്ടങ്ങൾക്കായി വി.ഡി സവർക്കറെ അപകീർത്തിപ്പെടുത്തുന്നത് തെറ്റാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺ​ഗ്രസിന് ഇത് പണ്ടുമുതലേയുള്ള ശീലമാണെന്നും ഇത്തരം പരാമർശങ്ങൾ കോൺ​ഗ്രസ് വിരുദ്ധ വികാരം മഹാരാഷ്ട്രയിൽ വളർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സവർക്കർജിയെ അധിക്ഷേപിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതും കോൺ​ഗ്രസിന് പണ്ടുമുതലേയുള്ള ശീലമാണ്. 2019ൽ സവർക്കറിനെ അപകീർത്തിപ്പെടുത്തുന്ന രാഹുൽ ​ഗാന്ധിയെ ചെരുപ്പൂരി അടിക്കണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞത് ഓർക്കുന്നു. എന്നാൽ അദ്ദേഹവും ഇൻഡ്യ സഖ്യത്തിലുള്ള മറ്റ് പലരും മുത്തച്ഛനെ അധിക്ശേപിച്ച് രം​ഗത്തുവരുന്നുണ്ട്. ഈ പരാമർശങ്ങളുടെയെല്ലാം പ്രതിഫലനം മ​ഹാരാഷ്ട്രയിലെ കോൺ​ഗ്രസ് വിരുദ്ധ വികാരമാണ്,“ രഞ്ജിത് പറഞ്ഞു.

മഹാരാഷ്ട്രയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെത്തി ഇനി സവർക്കറെ കുറിച്ച് രാഹുൽ ​ഗാന്ധി സംസാരിക്കാൻ തയ്യാറാകില്ല. സവർക്കറെ കുറിച്ചുള്ള രാഹുൽ ​ഗാന്ധിയുടെ കാഴ്ചപ്പാട് ഇതുവരെ മാറിയിട്ടില്ല. ഇപ്പോഴും സവർക്കറെ പ്രതിസ്ഥാനത്ത് നിർത്താനാണ് രാഹുൽ ശ്രമിക്കുന്നത്. പണ്ട് സവർക്കറിനെതിരെ പരാമർശം നടത്തിയ രാഹുലിനെ ചെരുപ്പൂരിയടിക്കണണെന്ന് പറഞ്ഞ ഉദ്ധവ് താക്കറെ ഇന്ന് രാഹുലിനൊപ്പം ശിവസേന സ്ഥാപകനായ ബാലാ സഹെബ് താക്കറെയുടെ സമാധി സ്ഥലത്ത് വന്ന് നിൽക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് സവർക്കറിനെതിരെ രാഹുൽ ​ഗാന്ധി ഇത്തരം പരാമർശങ്ങള്‌‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Defaming Savarkar for political gain is not acceptable; Grandson criticized Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.