ന്യൂഡൽഹി: റഫാലിലെ അഴിമതി മറയ്ക്കാനാണ് പ്രതിരോധ മന്ത്രി ഫ്രാൻസിലേക്ക് പോകുന്നതെന്ന ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാലിൽ വ്യവസായി അനിൽ അംബാനിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കുന്ന രേഖകൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്നും രാഹുൽ പറഞ്ഞു.
റഫാലിലെ സത്യം മറയ്ക്കാനാണ് നിർമല സീതാരാമൻ ഫ്രാൻസിലേക്ക് പോകുന്നത്. വലിയ അഴിമതിയാണ് റഫാലിൽ ഉണ്ടായിരിക്കുന്നത്. പ്രതിരോധ മന്ത്രാലയം മാത്രമല്ല ഇതിൽ പങ്കാളി. അതിന് പുറമേ മറ്റ് പലർക്കും അഴിമതിയിൽ പങ്കുണ്ട്. അക്കാര്യങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുമെന്ന് രാഹുൽ വ്യക്തമാക്കി.
റഫാലിൽ എൻ.ഡി.എ സർക്കാറിനെതിരായ ആരോപണങ്ങൾ ശക്തമാകുന്നതിനിടെ ബുധനാഴ്ച രാത്രി നിർമല സീതാരാമൻ ഫ്രാൻസിലേക്ക് പോയിരുന്നു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അവർ ഫ്രാൻസിലേക്ക് യാത്ര തിരിച്ചത്. ഫ്രഞ്ച് കമ്പനിയായ ദസോ എവിയേഷനിൽ നിന്ന് 39 റഫാൽ പോർ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് ഇന്ത്യൻ സർക്കാർ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.