2000 കോടിയുടെ ആയുധം വാങ്ങാൻ അനുമതി

ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയ​ുധങ്ങൾ വാങ്ങാൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകി. ആയുധം സംഭരിക്കാനുള്ള നിർദേശത്തിന്​ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ്​ വെള്ളിയാഴ്​ച അനുമതി നൽകിയത്​. പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ അധ്യക്ഷനായ ഡിഫൻസ്​ അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയതായി പ്രതിരോധ മന്ത്രാലയ വക്​താവ്​ വെളിപ്പെടുത്തി. ​

ടി72, ടി 90 ടാങ്കുകളിൽ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉൽപാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നൽകി. മേക്​ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണിത്​ വികസിപ്പിക്കുന്നത്​.

Tags:    
News Summary - Defence Ministry clears acquisition of military hardware worth 2000 cr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.