കോവിഡ്​ സ്​ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നു -കെജ്​രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ ശനിയാഴ്​ച കോവിഡ്​ സ്​ഥിരീകരിച്ച 186 പേർക്കും രോഗലക്ഷണങ്ങൾ ഇല്ലായിരുന്നുവെന്ന്​ ഡൽഹി മുഖ് യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. രോഗബാധയെക്കുറിച്ച്​ ഇവർക്ക്​ യാതൊരു അറിവുമില്ലായിരുന്നു. ഇത്​ കൂടുതൽ ആശങ്ക ഉളവാക്കുന്നതായും കെജ്​രിവാൾ പറഞ്ഞു.

ഡൽഹിയിൽ കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്നുണ്ടെങ്കിലു​ം സ്​ഥിതി നി​യന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏപ്രിൽ 27 വരെ ലോക്​ഡൗണിന്​ യാതൊരുവിധ ഇളവുകളും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ ഇതുവരെ 1,707 ​േപർക്കാണ്​ രോഗബാധ കണ്ടെത്തിയത്​. 42 പേർ ഇവിടെ മരിക്കുകയും ചെയ്​തു. രോഗം സ്​ഥിരീകരിച്ചിരുന്ന 72ഒാളം പേർ ​േരാഗമുക്തി നേടി ആശുപത്രി വിട്ടു. സംസ്​ഥാനത്ത്​ 76 ഹോട്ട്​സ്​പോട്ടുകളാണുള്ളത്​.


Tags:    
News Summary - In Delhi 186 Covid-19 cases reported on Saturday were asymptomatic: Aravind Kejriwal -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.