ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓർഡിനൻസനിനെതിരെ അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിന്റെ ഓർഡിനൻസ് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡൽഹിയിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഓർഡിനൻസ് വ്യക്തമാക്കുന്നത് - കെജ്രിവാൾ ആരോപിച്ചു.

ഡൽഹിയിൽ ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവർണറാണ് മേധാവി. ജനങ്ങൾക്ക് അവർക്ക് വേണ്ടവർക്ക് വോട്ട് ചെയ്യാം. പക്ഷേ, കേന്ദ്രം ഡൽഹി ഭരിക്കും -കെജ്രിവാൾ പറഞ്ഞു. രാംലീല മൈതാനത്ത് ആം ആദ്മി പാർട്ടിയുടെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ ഒറ്റക്കല്ലെന്ന് ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങൾ അവർക്കൊപ്പമുണ്ട്. ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ആദ്യ സിറ്റിയാണ് ഡൽഹി. അവർ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരം ഓർഡിനൻസ് കൊണ്ടുവരും -കെജ്രിവാൾ ആരോപിച്ചു.

മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്റെയും അറസ്റ്റ് ഡൽഹിയിലെ ​ഡൽഹിയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ വേണ്ടിയാണ്. പക്ഷേ, ഞങ്ങൾക്ക്100 സിസോദിയമാരും 100 ജെയിൻമാരുമുണ്ട്. അവർ നല്ല പ്രവർത്തനങ്ങൾ തുടരും - മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Delhi "1st To Be Attacked", Other States Next: Arvind Kejriwal Amid Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.