ഇന്ത്യാ ഗേറ്റിന്​ സമീപം തീകൊളുത്തി യുവാവി​െൻറ ആത്മഹത്യ​ ശ്രമം​

ന്യൂഡൽഹി: ഇന്ത്യാ ഗേറ്റിന്​ സമീപം തീ കൊളുത്തി യുവാവി​​െൻറ ആത്മഹത്യാ ശ്രമം. ഒഡീഷ സ്വദേശി കാർത്തിക്​ മഹെർ(25) ആണ്​ രാജ്​പഥിൽ ആത്മഹത്യക്ക്​ ശ്രമിച്ചത്​. ബുധനാഴ്​ച വൈകീട്ട്​ ഇന്ത്യാ ഗേറ്റിനരികെ പൗരത്വ ​േഭദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം അരങ്ങേറുമ്പോഴായിരുന്നു സംഭവം.

ദേഹമാസകലം തീ പടർന്നു പിടിച്ച യുവാവിനെ സമീപത്ത്​ ക്യാമ്പ്​ ചെയ്​ത പൊലീസ്​ സംഘം​ രക്ഷപ്പെടുത്തി രാം മനോഹർ ലോഹ്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ​90 ശതമാനത്തോളം പൊള്ളലേറ്റ മഹെറി​​െൻറ നില ഗുരുതരമാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

യുവാവി​​െൻറ ആത്മത്യാ ശ്രമത്തിന്​ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ലെന്ന്​ പൊലീസിനെ ഉദ്ധരിച്ച്​ വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട്​ ചെയ്​തു. യുവാവ്​ മാനസികാസ്വാസ്​ഥ്യമുള്ള ആളാണെന്ന്​ സഹോദരൻ വ്യക്തമാക്കിയതായി പൊലീസ്​ അറിയിച്ചു.

Tags:    
News Summary - Delhi: 25-year-old man sets self ablaze near India Gate -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.