പുതിയ ബ​ാഗേജ്​ റോളർ; ഡൽഹി വിമാനത്താവളത്തിലെ കാത്തരിപ്പ്​ കുറയും

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ പുതിയ ബാഗേജ്​ റോളർ സംവിധാനം നിലവിൽ വന്നു. വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ദൈർഘ്യം പുതിയ സംവിധാനം കുറക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒാ​േട്ടാമേറ്റഡ്​ ട്രേ റി​േട്ടൺ സിസ്​റ്റത്തോട്​ കൂടിയാണ്​ ബാഗേജ്​ റോളർ സംവിധാനം വിമാനത്തിൽ നിലവിൽ വന്നിരിക്കുന്നത്​​.

നിലവിലുള്ള എക്​സ്​ റേ ഉപകരണത്തി​​െൻറ ഇരുവശങ്ങളിലുമായിരിക്കും ബാഗേജ്​ റോളർ പ്രവർത്തിക്കുക. സ്​കാനറിൽ വരുന്ന ​ലഗേജുകളിൽ സംശയാസ്​പദമായതും അല്ലാത്തതും ലഗേജ്​ റോളർ വേർതിരിക്കും. ഇതിലൂടെ കൂടുതൽ പേരുടെ സുരക്ഷ പരിശോധന ഒരേ സമയത്ത്​ നടത്താൻ സാധിക്കും.

മുമ്പ്​ സംശയാസ്​പദമായ സാഹചര്യത്തിൽ സ്​കാനറിൽ ​ലഗേജുകൾ എന്തെങ്കിലും കണ്ടെത്തിയാൽ ഉപകരണത്തി​​െൻറ പ്രവർത്തനം നിർത്തിയതിന്​ ശേഷം ആ ബാഗ്​ മാറ്റുകയായിരുന്നു പതിവ്​. ലഗേജ്​ റോളർ സംവിധാനം നിലവിൽ വരുന്നതോടെ പൂർണമായും ഒാ​േട്ടാമാറ്റിക്കായി  ഇക്കാര്യങ്ങൾ ചെയ്യാനാവും. 

Tags:    
News Summary - Delhi airport gets new baggage roller, expect shorter queues, better security-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.