ഡൽഹിയിലെ വായു മലിനീകരണം: ഭാരവാഹനങ്ങൾക്ക്​ നിയന്ത്രണം

ഡൽഹി: വായുമലിനീകരണം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസത്തേക്കാണ്​ സംസ്ഥാനത്തേക്ക് ഭാരവാഹനങ്ങളുടെ പ്രവേശനം നിരോധിച്ചിരിക്കുന്നത്​.

ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായു മലിനീകരണ തോത്​ അതീവ ഗുരുതരമാകുമെന്ന്​ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്​ മുന്നറിയിപ്പ്. ഞായറാഴ്ച്ച അന്തരീക്ഷ ഗുണനിലവാര സൂചികയിൽ മെച്ചപ്പെട്ട സ്ഥിതി രേഖപ്പെടുത്തിയെങ്കിലും തിങ്കളാഴ്ചയോടെ സ്ഥിതി വഷളാവുകയായിരുന്നു. എൻ.സി.ആർ, നോയിഡ, ഫരീദാബാദ്, ഗുഡ്ഗാവ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ ഇന്നും വായുമലിനീകരണം അതിരൂക്ഷമാണ്.
മലിനവായു ശ്വസിച്ച്​ ജനങ്ങൾക്ക്​ ശ്വാസ സംബന്ധമായ പ്രശ്​നങ്ങളും അനുഭവപ്പെടുന്നുണ്ട്​.

പുകമഞ്ഞുമൂലം കാഴ്​ച തടസപ്പെട്ടതിനാൽ റോഡിൽ വാഹനങ്ങൾ കുറവാണ്​. എന്നാൽ കാറ്റി​​​​െൻറ വേഗത കൂടിയതിനാൽ വായു മെച്ചപ്പെടാൻ സാധ്യതയുണ്ട്​.

പഞ്ചാബ്​, ഹരിയാന എന്നിവിടങ്ങളിൽ കൊയ്​ത്തു കഴിഞ്ഞ വയലുകളിൽ ചവറ്​ കത്തിക്കുന്നതും പടക്കം പൊട്ടിക്കുന്നതും മൂലമുണ്ടാകുന്ന പുകയും പൊടിപടലങ്ങളുമാണ്​ ഡൽഹിയിലെത്തുന്നത്​. വർഷങ്ങളായി ഇതിന്​​ പരിഹാരം കാണാൻ സർക്കാറുകൾക്കായിട്ടില്ല

Tags:    
News Summary - Delhi- Ban loaded vehicles - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.