ന്യൂഡൽഹി: ബി.ജെ.പി നേതാവും ലോക്സഭ അംഗവുമായ മനോജ് തിവാരിയുടെ വീട്ടിൽ അജ്ഞാതരുടെ ആക്രമണം. ഡൽഹയിലെ നോർത്ത് അവന്യുവിലെ വസതിയിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അക്രമം നടന്നത്.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ്ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
തിവാരി ഇല്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചുകടന്ന പത്തംഗ സംഘം വാഹനങ്ങൾ അടിച്ചു തകർക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. പൊലീസ് യൂണിഫോമിലുള്ള ഒരാൾ അക്രമികൾക്ക് കാവൽ നിന്നുവെന്നും സംഭവത്തിന്‍റെ പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് തിവാരി ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.