നിതിൻ ഗഡ്​കരി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിന്​ തകരാർ; യാത്ര റദ്ദാക്കി

ന്യൂഡൽഹി: കേന്ദ്രമന്ത്രി നിതിൻ ഗഡ്​കരി സഞ്ചരിച്ച ഇൻഡിഗോ വിമാനത്തിന്​ തകരാർ കണ്ടെത്തിയതിന്​ തുടർന്ന്​ യാത്ര റദ്ദാക്കി. ചൊവ്വാഴ്​ച രാവിലെ ടേക്ക്​ ഓഫിന്​ തയ്യാറെടുക്കുന്നതിനിടയിലാണ്​ വിമാനത്തിൻെറ തകരാർ പെലറ്റിൻെറ ശ്രദ്ധയിൽപ്പെട്ടത്​. ഉടൻ തന്നെ വിമാനം റൺവേയിൽ നിന്ന്​ മാറ്റുകയായിരുന്നു.

നാഗ്​പൂരിൽ നിന്ന്​ ഡൽഹിയിലേക്കുള്ള 6 ഇ 636 ഇൻഡിഗോ വിമാനമാണ്​ തകരാറിലായത്​. മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ വിമാനത്തിൽ നിന്ന്​ ഇറക്കിയെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇൻഡിഗോ അറിയിച്ചു.

Tags:    
News Summary - Delhi-Bound Indigo Flight's Take-Off Aborted-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.