ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അയോധ്യയിലെത്തി ഹനുമാൻഗഢി സന്ദർശിച്ചു. ഡൽഹി സർക്കാറിന്‍റെ സൗജന്യ തീർഥാടന യാത്ര പദ്ധതിയിൽ അയോധ്യയെ ഉൾപ്പെടുത്തുമെന്നും കെജ്രിവാൾ പറഞ്ഞു.
ബുധനാഴ്ച രാമ ജന്മഭൂമി തീർഥാടന പദ്ധതി ചർച്ച ചെയ്യാൻ പ്രത്യേക കാബിനറ്റ് യോഗം വിളിക്കുമെന്നും കെജ്രിവാൾ അറിയിച്ചു. ''എനിക്ക് രാമ പ്രതിമയെ തൊഴാനുള്ള ഭാഗ്യം ലഭിച്ചു. എല്ലാവർക്കും ഇതിനുള്ള അവസരം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എനിക്കുള്ള അധികാരം ഉപയോഗിച്ച് ജനങ്ങൾക്ക് ഇവിടെ ദർശനം നൽകുന്നതിനുള്ള അവസരം നൽകും'' -കെജ്രിവാൾ പ്രതികരിച്ചു. ക്ഷേത്ര സന്ദർശനത്തിന് ശേഷം ജയ് ശ്രീറാം ചേർത്തുള്ള ട്വീറ്റും കെജ്രിവാൾ പങ്കുവെച്ചിട്ടുണ്ട്.
രാമക്ഷേത്ര നിർമാണത്തിന് താനും സംഭാവന നൽകിയിട്ടുണ്ടെന്നും പക്ഷേ സംഭാവന നൽകുന്നത് എപ്പോഴും രഹസ്യമാക്കി വെക്കണമെന്നും കെജ്രിവാൾ പറഞ്ഞു. വരാനിരിക്കുന്ന ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കുന്നതിന്‍റെ മുന്നോടിയായി കൂടിയാണ് കെജ്രിവാളിന്റെ അയോധ്യ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.