ഗവർണർ ഇടപെട്ടു; കെജ് രിവാൾ സമരം അവസാനിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ​ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജ​ലി​​​െൻറ വ​സ​തി​യി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ളും മു​തി​ർ​ന്ന മ​ന്ത്രി​മാ​രും ന​ട​ത്തി​വ​ന്ന ഒ​മ്പ​തു​ ദി​വ​സം നീ​ണ്ട കു​ത്തി​യി​രി​പ്പ്​ സ​മ​രം അ​വ​സാ​നി​ച്ചു. പ്ര​ശ്​​ന​ത്തി​ൽ ല​ഫ്. ഗ​വ​ർ​ണ​ർ ഇ​ട​പെ​ടു​ക​യും മ​ന്ത്രി​മാ​ർ വി​ളി​ച്ച വി​വി​ധ യോ​ഗ​ങ്ങ​ളി​ൽ ​െഎ.​​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​െ​ങ്ക​ടു​ക്കു​ക​യും ചെ​യ്​​ത​തോ​ടെ ചൊ​വ്വാ​ഴ്​​ച രാ​ത്ര​ി ഭ​ര​ണ​പ്ര​തി​സ​ന്ധി​ക്ക്​ പ​രി​ഹാ​ര​മാ​യി. നാ​ലു മാ​സ​മാ​യി  ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ നി​സ്സ​ഹ​ക​ര​ണ​ത്തി​ലാ​യി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന്,​ നി​സ്സ​ഹ​ക​ര​ണം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്​ ഇൗ ​മാ​സം 11 മു​ത​ലാണ്​ കെ​ജ്​​രി​വാ​ളും മു​തി​ർ​ന്ന മൂ​ന്നു​ മ​ന്ത്രി​മാ​രും ല​ഫ്. ഗ​വ​ർ​ണ​റു​ടെ ഒാ​ഫി​സ് സ്വീ​ക​ര​ണ​മു​റി​യി​ൽ കു​​ത്തി​യി​രി​പ്പ്​ തു​ട​ങ്ങിയത്​. ​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്​​തു പ്ര​ശ്​​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്​ ചൊ​വ്വാ​ഴ്​​ച ല​ഫ്. ഗ​വ​ർ​ണ​ർ കെ​ജ്​​രി​വാ​ളി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു. മന്ത്രിമാർ വിളിച്ച യോ​ഗ​ങ്ങ​ളി​ൽ ​െഎ.​എ.​എ​സു​കാ​ർ പ​െ​ങ്ക​ടു​ക്കു​ക​യും ചെ​യ്​​തു. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ്​ സ​മ​രം അ​വ​സാനിപ്പിച്ചത്​. ​

സർക്കാർ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് എതിരല്ലെന്ന് വാർത്താസമ്മേളനത്തിൽ കെജ് രിവാൾ പറഞ്ഞു. 99 ശതമാനം ഐ.എ.എസ് ഉദ്യോഗസ്ഥരും നല്ലവരാണ്. ഡൽഹിയിലെ ഭരണം മെച്ചപ്പെടുത്താനാണ് എല്ലാവരും ജോലി ചെയ്യുന്നതെന്നും കെജ് രിവാൾ വ്യക്തമാക്കി. 

െഎ.എ.എസ്​ ഉദ്യോഗസ്​ഥർ തുടരുന്ന നിസഹകരണം പരിഹരിക്കണമെന്ന് ആവശ്യ​െപ്പട്ടാണ് മുഖ്യമന്ത്രി​ കെജ്​രിവാളും മ​ന്ത്രി​മാ​രും ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പ്​ സമരം ആരംഭിച്ചത്. തുടർന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിൽ മന്ത്രിമാർ നിരാഹാര സമരവും തുടങ്ങി. അതിനിടെ, ല​ഫ്. ഗ​വ​ർ​ണ​റു​ടെ വ​സ​തി​യി​ൽ ധ​ർ​ണ ന​ട​ത്തുന്നതിനെ ഡൽഹി ഹൈകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. 

അതിനിടെ, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരായാൽ സമരം അവസാനിപ്പിക്കാന്‍ തയാറാണെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നിരവധി യോഗങ്ങൾ വിളിച്ച് ചേർത്തിട്ടും ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ആരോപണം തെറ്റാണെന്നും എ.എ.പി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആരും സമരം ചെയ്യുന്നില്ലെന്ന് നിലപാടാണ് െഎ.എ.എസ്​ അസോസിയേഷൻ അറിയിച്ചത്. 

നാ​ലു മാ​സ​മാ​യി സ​ർ​ക്കാ​റു​മാ​യി നി​സ്സ​ഹ​ക​ര​ണം തു​ട​രു​ന്ന ​​െഎ.​എ.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രോ​ട്​ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക, സ​മ​രം തു​ട​രു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക, വീ​ട്ടു​പ​ടി​ക്ക​ൽ റേ​ഷ​ൻ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി​ക്ക്​ അ​നു​വാ​ദം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് കെജ് രിവാൾ​ ഉ​ന്ന​യി​ച്ച​ത്. 

Tags:    
News Summary - Delhi CM Arvind Kejriwal Stopped Hunger Strike in lt. Governor Residence -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.