ന്യൂഡൽഹി: ഡൽഹി ലഫ്. ഗവർണറുടെ വസതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരുടെയും കുത്തിയിരിപ്പു സമരം നടത്തുന്നതിനെ വിമർശിച്ച് ബി.ജെ.പി. കെജ്രിവാൾ ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് ഡൽഹി ബി.ജെ.പി അധ്യക്ഷൻ മനോജ് തിവാരി കുറ്റപ്പെടുത്തി. കെജ്രിവാളും സംഘവും നാടകം കളിക്കുകയാണെന്നും തിവാരി ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി കര്‍ത്തവ്യം നിർവഹിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത ആരോപിച്ചു. മുഖ്യമന്ത്രിയും സംഘവും ശീതീകരിച്ച മുറിയിൽ ഇരുന്നാണ് പ്രതിഷേധിക്കുന്നതെന്നും വിജേന്ദർ ട്വീറ്റിലൂടെ പരിഹസിച്ചു.
ഡൽഹിയിൽ ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിൽ മുഖ്യമന്ത്രിയുടെയും മുതിർന്ന മന്ത്രിമാരുടെയും കുത്തിയിരിപ്പു സമരം തിങ്കളാഴ്ച രാത്രിയാണ് ആരംഭിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ സത്യേന്ദ്ര ജെയിൻ, ഗോപാൽ റായ് എന്നിവരാണ് മുഖ്യമന്ത്രിക്ക് ഒപ്പം പ്രതിഷേധിക്കുന്നത്.
നാലു മാസമായി ജോലിയിൽ നിന്നു വിട്ടുനിൽക്കുന്ന െഎ.എ.എസ് ഉദ്യോഗസ്ഥരോട് ജോലിയിൽ തിരിച്ചു കയറാൻ നിർദേശം നൽകുക, റേഷൻ കാർഡുടമകൾക്ക് റേഷൻ വീട്ടുപടിക്കൽ എത്തിച്ചു നൽകാനുള്ള തീരുമാനത്തിന് അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങളിൽ തീർപ്പുണ്ടാക്കാൻ വേണ്ടിയാണ് പ്രതിഷേധം.
സംസ്ഥാന സർക്കാറിെൻറ ജനകീയ പദ്ധതികൾക്ക് അനുമതി നൽകാൻ മോദി സർക്കാറിെൻറ സമ്മർദത്തിനു വഴങ്ങി ലഫ്. ഗവർണർ വിസമ്മതിക്കുകയാണെന്ന് കെജ്രിവാൾ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.