Image for representation.

​160 കിലോ കഞ്ചാവ്​ പിടിച്ചു; 159 കിലോയും പൊലീസ് മറിച്ചുവിറ്റു, രേഖകളിലുള്ളത് ഒരു കിലോ മാത്രം

ന്യൂഡൽഹി: റെയ്​ഡ്​​ നടത്തി കഞ്ചാവ്​ വിൽപ്പനക്കാരിൽ നിന്നും ഡൽഹി പൊലീസ്​ പിടികൂടിയത്​ 160 കിലോ കഞ്ചാവ്, എന്നാൽ റിപ്പോർട്ട്​ ചെയ്​തതാക​െട്ട ഒരു കിലോയും. ബാക്കി 159 കിലോ മറിച്ചുവിറ്റതിന്​ നാല്​ പൊലീസുകാർ നിലവിൽ സസ്​പെൻഷനിലാണ്​.

ഡൽഹിയിലെ ജഹാംഗീർ നഗർ പൊലീസ്​ സ്​റ്റേഷനിലെ രണ്ട്​ സബ്​ ഇൻസ്​പെക്​ടർമാരും രണ്ട്​ ഹെഡ്​ കോൺസ്റ്റബിൾമാരും ചേർന്നായിരുന്നു ​സെപ്​തംബർ 11ാം തീയതി റെയ്​ഡ്​ നടത്തി അനിൽ എന്നയാളിൽ നിന്ന്​ 160 കിലോ കഞ്ചാവ്​ പിടികൂടിയത്​. അയാളെ അറസ്റ്റ്​ ചെയ്​തെങ്കിലും 1.5 ലക്ഷം കൈക്കൂലി വാങ്ങി വിട്ടയച്ചതായും പൊലീസ്​ വ്യക്​തമാക്കുന്നു. ഹിന്ദുസ്ഥാൻ ടൈംസ്​ പുറത്തുവിട്ട വാർത്ത പ്രകാരം അനിൽ എന്നയാൾ ഒഡീഷയിൽ നിന്നാണ്​ കഞ്ചാവ്​ ഡൽഹിയിലെത്തിച്ചത്​.

ഇന്ത്യയിലെ പ്രമുഖ സിനിമാ സെലിബ്രിറ്റികൾ കഞ്ചാവും അതി​െൻറ ഉപോൽപ്പന്നങ്ങളും ഉപയോഗിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളും അന്വേഷണങ്ങളും തുടരുന്ന പശ്ചാത്തലത്തിലാണ്​ ഞെട്ടിക്കുന്ന സംഭവം ഡൽഹിയിൽ നിന്നും റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.