മകൾക്കു രാഖി കെട്ടാനായി ദമ്പതികൾ കുഞ്ഞിനെ തട്ടിയെടുത്തു

ന്യൂഡൽഹി: രക്ഷാബന്ധൻ ഉത്സവത്തിൽ രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് മകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു മാസം പ്രായമുള്ള ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. രഘുബിർ നഗറിലെ ടഗോർ ഗാർഡനിൽ താമസക്കാരായ സഞ്ജയ് ഗുപ്ത (41), അനിത ഗുപ്ത (36) എന്നിവരാണ് ഛത്താ റെയിൽ ചൗക്കിൽ വഴിയോരത്തു കിടന്നുറങ്ങുകയായിരുന്ന അംഗപരിമിതിയുള്ള സ്ത്രീയുടെ കുഞ്ഞിനെ അർധരാത്രി തട്ടിയെടുത്തത്.

വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് ഇവർ കുഞ്ഞിനെ നഷ്ടപ്പെട്ട വിവരമറിയുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയകരമായി 2 പേർ ബൈക്കിൽ ചുറ്റുന്നതായി കണ്ടു. ഈ ബൈക്ക് തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ കണ്ടെത്തിയത്.

സഞ്ജയ്, അനിത ദമ്പതികളുടെ 17 വയസ്സുള്ള മകൻ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ടെറസിൽ നിന്ന് വീണ് മരിച്ചു. വരുന്ന രക്ഷാബന്ധനിൽ തനിക്കു രാഖി കെട്ടാൻ സഹോദരനെ വേണമെന്ന് 15 വയസ്സുള്ള മകൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആൺകുട്ടിയെ തട്ടിയെടുക്കാൻ പദ്ധതിയിട്ടതെന്ന് ദമ്പതികൾ പൊലീസിനോടു പറ‍ഞ്ഞു. 

Tags:    
News Summary - Delhi Couple Kidnap Baby Boy After Daughter Asks For Brother To Tie Rakhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.