ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടലിൽ തോക്കുപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ മുൻ ബി.എസ്.പി എം.പി രാകേഷ് പാണ്ഡെയുടെ മകൻ ആശിഷ് പാണ്ഡെയെ ഡൽഹി കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പൊലീസ് കസ്റ്റഡി വേണ്ടെന്ന് അറിയിച്ചതിനെ തുടർന്നാണ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് നവംബർ അഞ്ചുവരെ പാണ്ഡെയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
ഇയാളുടെ ജാമ്യാപേക്ഷ നേരേത്ത തള്ളിയ കോടതി ജാമ്യമില്ലാ വാറൻറ് പുറെപ്പടുവിച്ചിരുന്നു. ഹോട്ടലിലെ പ്രവേശനകവാടത്തിനടുത്തുവെച്ച് പാണ്ഡെ ൈകയിൽ തോക്കുപിടിച്ച് ഒരു സ്ത്രീയും പുരുഷനുമായി വാക്തർക്കത്തിൽ ഏർപ്പെടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പരാതിയെ തുടർന്ന് ഇയാെള അറസ്റ്റ് ചെയ്യാൻ ഡൽഹി, യു.പി പൊലീസ് സംയുക്തമായി നടത്തിയ ശ്രമങ്ങളെ വെട്ടിച്ച് ദിവസങ്ങൾക്കുമുമ്പ് ഡൽഹി കോടതിയിൽ കീഴടങ്ങുകയായിരുന്നു. ലഖ്നോവിൽ നിന്നുള്ള ആശിഷ് പാണ്ഡെയുടെ സഹോദരൻ റിതേഷ് പാണ്ഡെ യു.പിയിൽ എം.എൽ.എയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.