ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി നജീബ് അഹമ്മദിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ വിദ്യാർഥികളെ നുണ പരിശോധനക്ക് വിധേയമാക്കാൻ ഡൽഹി പട്യാല ഹൗസ് കോടതി അനുമതി നൽകി.ഒൻപത് വിദ്യാർഥികളെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന് സി.ബി.ഐ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
2016 ഒക്ടോബർ 16നാണ് ഹോസ്റ്റലിൽ നിന്നും നജീബിനെ കാണാതാവുന്നത്. നവംബർ 14ന് എ.ബി.വി.പി പ്രവർത്തകരുമായി വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ടായിരുന്നു. കേസ് അന്വേഷിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കാണിച്ച് മേയിൽ നജീബിന്‍റെ മാതാവ് ഫാത്തിമ നഫീസ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.