ന്യൂഡൽഹി: ജാമിഅ അക്രമത്തെ കുറിച്ച് ട്വീറ്റിട്ടതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദി യക്ക് പൊലീസ് ക്ലീൻ ചിറ്റ് നൽകിയത് ഡൽഹി കോടതി റദ്ദാക്കി.
ജാമിഅ മില്ലിയ അക്രമത്തിൻെറ പശ്ചാത്തലത്തിൽ മനീഷ് സിസോദിയ പോസ്റ്റ് ചെയ്ത ട്വീറ്റാണ് കേസിന് കാരണമായത്. പൊലീസുകാർ ഡൽഹി ട്രാൻസ്പോർട്ട് കോർപറേ ഷൻ ബസുകൾ അഗ്നിക്കിരയാക്കുന്നു എന്നായിരുന്നു ട്വീറ്റ്.
കേസിൽ മാർച്ച് 17ഓടെ പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് വിശാൽ പഹുജയാണ് കേസിൽ വാദം കേൾക്കുകയും സിസോദിയയുടെ ക്ലീൻചിറ്റ് റദ്ദാക്കുകയും ചെയ്തത്.
സിസോദിയ കുറ്റമൊന്നും െചയ്തതായി തിരിച്ചറിഞ്ഞിട്ടില്ലെന്ന ഡൽഹി പൊലീസിൻെറ റിപ്പോർട്ടിനെ പരാതിക്കാരൻെറ അഭിഭാഷകൻ അലാഖ് അലോക് ശ്രീവാസ്തവ ശക്തമായി എതിർത്തു. വാദം കേൾക്കുന്നതിനിടെ പരാതിക്കാരൻെറ ഗുരുതരമായ എതിർപ്പുകൾ കോടതി രേഖപ്പെടുത്തി.
ജാമിഅ അക്രമത്തിൻെറ പശ്ചാത്തലത്തിൽ വ്യാജ വാർത്ത പ്രചരിപ്പിച്ച സിസോദിയക്കെതിരെ കേസെടുക്കണമെന്ന പരാതിക്കാരൻെറ അപേക്ഷയിൻമേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന റിപ്പോർട്ട് കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ സിസോദിയക്കെതിരെ െപാലീസ് പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യുക പോലും ചെയ്തിട്ടില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.