ന്യൂഡൽഹി: ഡൽഹി വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് യു.എ.പി.എ നിയമപ്രകാരം അറസ്റ്റിലായ ജെ.എൻ.യു മുൻ വിദ്യാർഥി ഉമർ ഖാലിദിനെ ഒക്ടോബർ 22വരെ ഡൽഹി കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പത്തുദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെതുടർന്ന് വിഡിയോ കോൺഫറൻസ് വഴിയാണ് ഉമർ ഖാലിദിനെ കർകർഡൂമ കോടതിയിൽ ഹാജരാക്കിയത്.
സെപ്റ്റംബർ 24 വരെ 10 ദിവസത്തേക്കായിരുന്നു ഉമർ ഖാലിദിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ഫെബ്രുവരിയിൽ വടക്കൻ ഡൽഹിയിൽ നടന്ന വർഗീയ കലാപത്തിലെ ഗൂഢാലോചന ആരോപിച്ചുള്ള കേസിലാണ് യുവാവിനെ ഈ മാസം 14നാണ് അറസ്റ്റുചെയ്തത്. നേരത്തേ പൊലീസ് കസ്റ്റഡിവേളയിൽ കുടുംബത്തെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമർ ഖാലിദ് സമർപ്പിച്ച ഹരജി ഡൽഹി കോടതി തള്ളിയിരുന്നു.
കലാപമുണ്ടാക്കാൻ ഗൂഡാലോചന നടത്തി എന്നാണ് ഉമർ ഖാലിദിനുമേൽ ചുമത്തിയ കുറ്റം. ഡൽഹി കലാപത്തിന്‍റെ പ്രതിപ്പട്ടികയിൽ തന്നെ വലിച്ചിഴക്കാൻ പൊലീസ് കള്ള സാക്ഷിമൊഴി നൽകാൻ പലരെയും നിർബന്ധിക്കുന്നതായി ആരോപിച്ച് നേരത്തെ ഉമർ ഖാലിദ് ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീനിവാസ്തവക്ക് കത്തെഴുതിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.