ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 500ഓളം പേർക്ക്. പുതുതായി 472 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ കോവിഡ് ബാധിതരുടെ എണ്ണം 8470 ആയി. ഒരുദിവസം ഇത്രയധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് ആദ്യമായാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണം സ്ഥിരീകരിക്കാത്തതും 187പേർക്ക് രോഗമുക്തി നേടാനായതും ആേരാഗ്യ പ്രവർത്തകരെയും ഭരണകൂടത്തെയും ആത്മവിശ്വാസത്തിലാക്കുന്നുണ്ട്. ഇതുവരെ 3045 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്. 115 പേർ മരിക്കുകയും ചെയ്തതായി ഡൽഹി സർക്കാർ അറിയിച്ചു.
ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് പുറമെ പൊലീസുകാർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു സബ് ഇൻസ്പെക്ടർക്ക് കോവിഡ് പോസിറ്റീവായി. എസ്.ഐക്കൊപ്പം താമസിക്കുന്ന മറ്റു പൊലീസുകാരെയും കൂടെ ജോലി ചെയ്തവരെയും ഇതേ തുടർന്ന് നിരീക്ഷണത്തിലാക്കി. ഡൽഹിയിലെ ജയിലിലും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.