ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജനങ്ങളുടെ ജീവിതം സാധാരണനിലയിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. റിപബ്ലിക് ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലായിരുന്നു അരവിന്ദ് കെജ്രിവാളിെൻറ പരാമർശം.
10 ദിവസത്തിനുള്ള കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമായി കുറച്ച് കൊണ്ട് വരാൻ ഡൽഹിക്ക് സാധിച്ചു. ഇന്ന് അത് 10 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ജനുവരി 15ന് 30 ശതമാനമായിരുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് വലിയ രീതിയിൽ കുറഞ്ഞിരിക്കുന്നത്. ത്വരിതഗതിയിലുള്ള വാക്സിനേഷനാണ് കോവിഡ് വ്യാപനത്തെ പിടിച്ച് നിർത്തിയതെന്നും കെജ്രിവാൾ പറഞ്ഞു.
വിദ്യാഭ്യാസരംഗത്ത് ഡോ.ബി.ആർ അംബേദ്ക്കറിെൻറ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കുകയാണ് ഡൽഹി സർക്കാറിെൻറ ലക്ഷ്യമെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ വിദ്യഭ്യാസമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇനി മുതൽ ഡൽഹിയിലെ വിവിധ ഓഫീസുകളിൽ ഭഗത് സിങ്ങിേൻറയും ബി.ആർ.അംബേദ്ക്കറിെൻറയും ചിത്രങ്ങളുണ്ടാവും. മുഖ്യമന്ത്രിമാരുടേയോ രാഷ്ട്രീയ നേതാക്കളുടേയോ ചിത്രങ്ങൾ ഓഫീസുകളിൽ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.