ന്യൂഡൽഹി: 21കാരന് യൂബറിെൻറ വക ഒന്നേകാൽ കോടി ശമ്പളത്തിെൻറ ജോലി വാഗ്ദാനം. ഡൽഹി ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി (ഡി.ടി.യു) അവസാന വർഷ വിദ്യാർഥിയും ഡൽഹി പബ്ലിക് സകൂൾ പൂർവ വിദ്യാർഥിയുമായ സിദ്ധാർഥനാണ് അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒാൺ ലൈൻ ടാക്സി കമ്പനിയായ യൂബർ വമ്പൻ ശമ്പളം വാഗ്ദാനം ചെയ്തിരിക്കുന്നത്.
കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ സിദ്ധാർഥിനെ സാൻ ഫ്രാൻസിസ്കോയിലെ സോഫ്റ്റ്വെയർ എഞ്ചിനീയർ തസ്കയിലേക്കാണ് യൂബർ വിളിച്ചിരിക്കുന്നത്. അടിസ്ഥാന ശമ്പളവും ബാക്കി ആനുകൂല്യവും ഉൾപ്പെടെയാണ് ഇത്രയും തുക. കഴിഞ്ഞ വർഷവും ഡി.ടി.യു യൂണിവേഴ്സിറ്റി വിദ്യാർഥിയായ ഛേതൻ കക്കറിന്ഗൂഗിളിൽ നിന്ന്1.27 കോടിയുടെ ജോലി വാഗ്ദാനം ലഭിച്ചിരുന്നു.
റിക്രൂട്ട് പ്രക്രിയ കഠിനമേറിയതായിരുന്നു. ജോലി വാഗ്ദാനം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സാൻ ഫ്രാൻസിസ്കോയിലേക്ക് പോകാൻ കാത്തിരിക്കുകയാണെന്നും സിദ്ധാർഥ് പറഞ്ഞു. വിദ്യാർഥിയുടെ പിതാവ് കൺസൾട്ടൻറായും മാതാവ് പ്രസംഗം പകർത്തിയെഴുതുന്ന മേഖലയിലെ ഫ്രീ ലാൻസറായിട്ടുമാണ് പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.