ന്യൂഡൽഹി: ഡൽഹിയിലെ മുണ്ട്ക തീപിടിത്തത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബി.ജെ.പി. അഗ്നിശമനസേന കൃത്യസമയത്ത് എത്തിയിരുന്നെങ്കിൽ 27 പേരുടെ ജീവൻ അപഹരിച്ച തീപിടിത്തം ഒഴിവാക്കാമായിരുന്നുവെന്ന് ബി.ജെ.പിയുടെ വിവര സാങ്കേതിക വകുപ്പ് കൺവീനറായ അമിത് മാളവ്യ ട്വീറ്റ് ചെയ്തു.
'രക്ഷാ പ്രവർത്തനം ഒന്നരമണിക്കൂറോളം വൈകി എന്നത് വിശദീകരിക്കാനാകാത്ത തെറ്റാണ്. കെജ്രിവാളിന്‍റെ പിടിപ്പുകേടാണ് അപകടത്തിന് കാരണം. അദ്ദേഹം ഇതിന് ഉത്തരം നൽകുക തന്നെ വേണം' -മാളവ്യ പറഞ്ഞു. മുണ്ട്കയിൽ രണ്ട് ദിവസം മുമ്പ് നടന്ന തീപിടിത്തത്തിൽ കെട്ടിട ഉടമ മനീഷ് ലക്രയെ പൊലീസ് അറസ്റ്റ് ചെതിട്ടുണ്ട്.
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ആപ്പും ബി.ജെ.പിയും തമ്മിലുള്ള സംഘർഷം രൂക്ഷമാണ്. വിദ്വേഷ പ്രസ്താവന നടത്തിയെന്നാരോപിച്ച് ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗയെ കഴിഞ്ഞാഴ്ചയാണ് പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തത്. ബി.ജെ.പി ഭരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനുകളിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിനെച്ചൊല്ലിയും ഇരുപാർട്ടികൾ തമ്മിൽ തർക്കങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.