ന്യൂഡൽഹി: പശ്ചിമ ഡൽഹിയിലെ മുന്ദക മേഖലയിലെ പ്ലൈവുഡ് ഫാക്ടറിയിൽ വൻ തീപിടിത്തം. ശനിയാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. തീയണക്കാനായി 20 ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്ലൈവുഡ് ഫാക്ടറിയിൽ നിന്ന് തീ അടുത്തുള്ള ബൾബ് ഫാക്ടറിയിലേക്ക് തീ പടർന്നതോടെയാണ് പ്രശ്നം അതീവഗുരതരമായത്. കഴിഞ്ഞയാഴ്ചയും ഡൽഹിയിൽ വൻ തീപിടിത്തമുണ്ടായിരുന്നു. അനാജ് മണ്ടിയിലെ ആസാദ് മാർക്കറ്റിലായിരുന്നു തീപിടിത്തം. ഏകദേശം 43 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് കെട്ടിട ഉടമക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.