ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ്​: വ്യേമഗതാഗതം തടസപ്പെട്ടു

ന്യൂഡപഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞ് കാരണം വ്യേമഗതാഗതം തടസപ്പെട്ടു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ  റണ്‍വേയില്‍ കനത്ത മഞ്ഞുകാരണം രാവിലെ പുറപ്പെടേണ്ട 13 വിമാനങ്ങൾ വൈകിയാണ്​ പുറപ്പെട്ടത്​.  ലഖ്​നോ അന്തരാഷ്​ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാനസർവീസുകളും വൈകി.

മൂടൽമഞ്ഞുമൂലം ദൃശ്യപരിധി കുറഞ്ഞതിനാൽ ഡൽഹിയിൽ നിന്നുള്ള 50 ട്രെയിനുകള്‍ സമയം വൈകിയാണ്​ സർവീസ്​ നടത്തുന്നത്​. ഡല്‍ഹിയുടെ പ്രധാന സ്ഥലങ്ങളിലെല്ലാം കനത്ത ഗതാഗത തടസം അനുഭവപ്പെട്ടു.
ഉത്തര്‍ പ്രദേശ്, ഹരിയാന, പഞ്ചാബ്​  എന്നിവിടങ്ങളിലും കനത്ത മൂടുല്‍ മഞ്ഞാണ്​ അനുഭവപ്പെട്ടത്​. 

Tags:    
News Summary - Delhi fog; 18 flights delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.