ഡൽഹിയിൽ വാഹനാപകടം; അഞ്ച്​ കായിക താരങ്ങൾ മരിച്ചു

ന്യൂഡല്‍ഹി: പ്ര​മു​ഖ കാ​യി​ക​​താ​ര​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്​ അ​ഞ്ചു​പേ​ർ മ​രി​ച്ചു. ഡ​ല്‍ഹി-​ച​ണ്ഡി​ഗ​ഢ് ദേ​ശീ​യ‍പാ​ത​യി​ൽ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച നാ​ലു​മ​ണി​യോ​ടെ ​കാ​ർ ഡി​വൈ​ഡ​റി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ടം. ക​ഴി​ഞ്ഞ​വ​ര്‍ഷം മോ​സ്‌​കോ​യി​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ കി​രീ​ടം നേ​ടി​യ സാ​ക്ഷാം യാ​ദ​വ്​ മ​രി​ച്ച​വ​രി​ൽെ​പ​ടും​. ടി​കാം​ച​ന്ദ്, സൗ​ര​ഭ്, യോ​ഗേ​ഷ്, ഹ​രീ​ഷ്​ റോ​യ്​ എ​ന്നി​വ​രാ​ണ്​ മ​രി​ച്ച മ​റ്റു​താ​ര​ങ്ങ​ൾ. ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കു​ണ്ട്. 

ഡ​ല്‍ഹി​യി​ല്‍നി​ന്ന്​ ഹ​രി​യാ​ന​യി​​ലെ പാ​നി​പ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സം​ഘം അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ അ​ലി​പു​രി​ൽ​വെ​ച്ചാ​ണ്​ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഡി​വൈ​ഡ​റി​ൽ ത​ട്ടി​യ കാ​ർ പ​ല​ത​വ​ണ മ​റി​ഞ്ഞ്​ സ​മീ​പ​ത്തെ വൈ​ദ്യു​തി​തൂ​ണി​ലും ഇ​ടി​ച്ചു. കാ​റി​​െൻറ മു​ക​ൾ​ഭാ​ഗം തെ​റി​ച്ചു​പോ​യി. കാ​ർ അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​​ന്നു​വെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. ദേ​ശീ​യ ഭാ​രോ​ദ്വ​ഹ​ന​മ​ത്സ​ര​ങ്ങ​ളി​ൽ പ​െ​ങ്ക​ടു​ത്ത​വ​രാ​ണ്​ ദു​ര​ന്ത​ത്തി​നി​ര​യാ​യ താ​ര​ങ്ങ​ൾ.

Tags:    
News Summary - Delhi: Four powerlifting players killed & two injured in a road accident-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.