മരണപ്പെട്ട പ്രതിരോധ ഉദ്യോഗസ്​ഥരുടെ കുടുംബങ്ങൾക്ക്​ ഒരു കോടി രൂപ പ്രഖ്യാപിച്ച്​ ഡൽഹി സർക്കാർ

ന്യൂഡൽഹി: ജോലിക്കിടെ മരിച്ച ആറ് പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ ധനസഹായം നൽകുമെന്ന് ഡൽഹി സർക്കാർ അറിയിച്ചു. വ്യോമസേനയിൽ നിന്നുള്ള മൂന്ന് പേരുടെയും ഡൽഹി പൊലീസിൽ നിന്നുള്ള രണ്ട് പേരുടെയും സിവിൽ ഡിഫൻസിൽ നിന്നുള്ളയാളുടെയും കുടുംബങ്ങൾക്കാണ്​​​ ആം ആദ്​മി സർക്കാർ നഷ്​ടപരിഹാരം നൽകുന്നതെന്ന്​ ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു.

സങ്കേത് കൗശിക്, രാജേഷ് കുമാർ, സുനിത് മൊഹന്തി, മീറ്റ് കുമാർ, വികാസ് കുമാർ, പ്രവേഷ് കുമാർ എന്നിവരുടെ കുടുംബങ്ങൾക്കാണ്​ നഷ്ടപരിഹാരം ലഭിക്കുക.

'അരവിന്ദ് കെജ്‌രിവാൾ സർക്കാർ ധീരരായ പോരാളികളുടെ മുന്നിൽ വണങ്ങുന്നു. രാജ്യത്തിന് ഒരു മകനെ നഷ്​ടപ്പെടുമ്പോൾ അവരുടെ കുടുംബത്തിനും ധീരനായ ഒരു മകനെ നഷ്​ടപ്പെടും. ഡൽഹി സർക്കാർ രാജ്യത്ത് സേവനമനുഷ്​ഠിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് പിന്തുണയുമായി നിലകൊള്ളും' -സിസോഡിയ പറഞ്ഞു.

Tags:    
News Summary - Delhi govt announces Rs 1 crore for families of deceased defense personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.