ഡൽഹിയിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് തുടക്കമിട്ട് കെജ് രിവാൾ സർക്കാർ

ന്യൂഡൽഹി: ഒാക്സിജൻ ക്ഷാമം രൂക്ഷമായ ഡൽഹിയിലെ വിവിധ ജില്ലകളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ ബാങ്കിന് (ഒ.സി.ബി) തുടക്കം കുറിച്ച് കെജ് രിവാൾ സർക്കാർ. എല്ലാ ജില്ലകളിലും 200 വീതം ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ ഉൾപ്പെടുന്ന ബാങ്കുകൾ സ്ഥാപിക്കും.

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ അടക്കമുള്ളവർക്ക് രണ്ടു മണിക്കൂറിനുള്ളിൽ ഒാക്സിജൻ കോൺസെൻട്രേറ്റർ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കോൺസെൻട്രേറ്ററുമായി വീട്ടിലെത്തുന്ന ഒ.സി.ബി സംഘത്തോടൊപ്പം ഉപയോഗിക്കേണ്ട വിധം പഠിപ്പിക്കാൻ ഒരു ടെക്നിക്കൽ സ്റ്റാഫും ഉണ്ടാകും.

കൂടാതെ, ഡോക്ടർമാരുടെ സംഘം രോഗിയുടെ ആരോഗ്യനില പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റണമോ എന്ന് തീരുമാനിക്കും. ഒല ഫൗണ്ടേഷനും ഗീവ് ഇന്ത്യയും എന്നിവയാണ് ഡൽഹി സർക്കാറിന്‍റെ പുതിയ പദ്ധതിയോട് സഹകരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6500 പുതിയ കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ശതമാനത്തിലേക്ക് താഴ്ന്നിട്ടുണ്ട്. 15 ദിവസത്തിനുള്ളിൽ 1000 ഐ.സി.യു കിടക്കകൾ കൂടി തയാറാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

Tags:    
News Summary - Delhi govt to start oxygen concentrator bank from today, home delivery in 2 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.