ന്യൂഡൽഹി: ഡൽഹിയിൽ ജി.എസ്.ടി ആഘോഷച്ചടങ്ങ് നടക്കുേമ്പാർ രാജ്യം പ്രതിഷേധച്ചൂടിൽ. തലസ്ഥാനത്തടക്കം വ്യാപാരികൾ കടകളടച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. പഞ്ചസാര, ധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവയുടെ വിപണി അടഞ്ഞുകിടന്നു. ഡൽഹിയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലെല്ലാം പ്രതിഷേധം തുടരുകയാണ്. പശ്ചിമ ബംഗാളിൽ ശനിയാഴ്ചമുതൽ വ്യാപാരബന്ദിന് ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ ആഹ്വാനം ചെയ്തിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവുംവലിയ മൊത്തവ്യാപാര കേന്ദ്രമായ ബൂറബസാർ അടക്കം അടച്ചിട്ടാണ് പ്രതിഷേധം. പുതിയ നികുതിനിരക്ക് വരുന്നതോടെ ആശങ്കയിലായ ചെറുകിട വ്യാപാരികൾ സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പാതയിലാണ്. ടെക്സ്റ്റൈൽ വ്യാപാരികൾ ശനിയാഴ്ച വ്യാപാര ബന്ദിന് ആഹ്വാനം ചെയ്തു. ഉത്തർപ്രദേശിൽ വ്യാപാരിസമൂഹം വൻ പ്രതിഷേധത്തിലാണ്. ജി.എസ്.ടി നടപ്പാക്കുന്നതിനെതിരെ കാൺപുരിലടക്കം കടകൾ അടച്ചിട്ടു. വിവിധ സംഘടനകൾ സമരം പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാറിനും തലവേദനയായി.
വാരാണസി, അലഹബാദ്, ഝാൻസി, ഫൈസാബാദ്, ഷാജഹാൻപുർ, ഗാസിയാബാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം പ്രതിഷേധം അലയടിച്ചു. ചെറുകിട കച്ചവടക്കാരടക്കം ചാർേട്ടഡ് അക്കൗണ്ടൻറിനെ ചുമതലപ്പെടുേത്തണ്ട സ്ഥിതിയാണ് വന്നുചേർന്നിരിക്കുന്നതെന്ന് വ്യാപാരി സംഘടനകൾ ചൂണ്ടിക്കാട്ടി. പുയിയ നികുതിഘടനയിലെ അവ്യക്തതയിൽ മധ്യപ്രദേശിലെ വ്യാപാരിസമൂഹം കടകളടച്ചും മറ്റും സമരത്തിലാണ്. പ്രധാന നഗരങ്ങളിൽ സ്ഥാപനങ്ങളൊന്നും തുറന്നില്ല. ഭോപാൽ, ഇന്ദോർ, ഗ്വാളിയോർ, ജബൽപുർ തുടങ്ങിയ നഗരങ്ങൾ വ്യാപാരബന്ദ് ആചരിച്ചു. വ്യാപാര-വ്യവസായ രംഗത്തെ വിവിധ സംഘടനകൾ പ്രക്ഷോഭത്തിൽ അണിചേർന്നിട്ടുണ്ട്. ജി.എസ്.ടി സ്ലാബുകൾ വ്യാപാരികൾക്ക് നിരവധി പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഭോപാൽ ചേംബർ ഒാഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ജനറൽ സെക്രട്ടറി വിഷ്ണു ബൻസാൽ പറഞ്ഞു. ബന്ദിന് 72 സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യ സാധനങ്ങൾ പലതും ഉയർന്ന നികുതി സ്ലാബിലാണുള്ളെതന്നും ഇത് വ്യാപാരികളെയും ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കുമെന്നും ബൻസാൽ പറഞ്ഞു. ജി.എസ്.ടി അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാര സംഘടനകൾ ഞായറാഴ്ച മുതൽ ധർണയും ഉപവാസവും പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിൽ വെള്ളിയാഴ്ച ചില സംഘടനകൾ പ്രഖ്യാപിച്ച ബന്ദിന് വലിയ പ്രതികരണം ലഭിച്ചില്ല.
തുണിക്കടകൾ മാത്രമാണ് പൂർണമായും അടഞ്ഞുകിടന്നത്. സർക്കാർ ഒാഫിസുകളൂം മറ്റും സാധാരണ പോലെ പ്രവർത്തിച്ചു. ഹരിയാനയിലും ടെക്സ്റ്റൈൽ വ്യാപാര മേഖലയിൽ ജി.എസ്. ടിക്കെതിരെ പ്രതിഷേധം കത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.