ന്യൂഡൽഹി: അലോപ്പതി ചികിത്സക്കും ഡോക്ടർമാർക്കുമെതിരെ തെറ്റായ പരാമർശം നടത്തിയ ബാബാ രാംദേവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷൻ (ഡി.എം.എ) നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി സമൻസ് അയച്ചു. രാംദേവിെൻറ പതഞ്ജലി തയാറാക്കിയ കോവിഡ് പ്രതിരോധ മരുന്ന് കൊറോനിൽ കിറ്റിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നു തടയണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു. ഹരജി ജൂലൈ 13ലേക്കു മാറ്റിയ കോടതി അതുവരെ പ്രകോപനപരമായ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കാൻ രാംദേവിനോട് നിർദേശിച്ചു. കൊറോനില്‍ കോവിഡ് മരുന്നാണെന്നു വ്യാജമായി പ്രചരിപ്പിച്ച് 25 കോടിയുടെ വില്പനയാണ് പതഞ്ജലി നടത്തിയതെന്ന് ഹരജിക്കർ ചൂണ്ടിക്കാട്ടി.
പിന്നീട് കേന്ദ്രസര്‍ക്കാര്‍ അത് കോവിഡ് മരുന്നല്ലെന്ന് പറഞ്ഞതോടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മരുന്നു മാത്രമാണ് കൊറോനിലെന്ന് രാംദേവ് തിരുത്തി.
അലോപ്പതി മരുന്ന് കഴിച്ച് കോടിക്കണക്കിന് ആളുകള്‍ രാജ്യത്ത് മരിച്ചുവെന്ന രാംദേവിെൻറ പരാമര്‍ശത്തിെൻറ വിഡിയോയും കോടതിയില്‍ ഹരജിക്കാര്‍ കാണിച്ചു. രാംദേവിെൻറ പരാമർശങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.