ഒ.എം.എ സലാം

മകൾ മരിച്ചതിനെ തുടർന്ന് ഭാര്യ വിഷാദത്തിൽ; ജാമ്യം തേടിയുള്ള ഒ.എം.എ സലാമിന്റെ ഹരജി കോടതി തള്ളി

ന്യൂഡൽഹി: യു.എ.പി.എ ചുമത്തി അറസ്റ്റിലായ മുൻ പി.എഫ്.ഐ നേതാവ് ഒ.എം.എ സലാമിന്റെ ഇടക്കാല ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ഇദ്ദേഹത്തിന്റെ മകളും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എം.ബി.ബി.എസ് വി​ദ്യാ​ര്‍ഥി​നി​യുമാ​യ ഫാ​ത്തി​മ ത​സ്‌​കി​യ ഇക്കഴിഞ്ഞ ഏപ്രിൽ 17ന് വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഭാര്യ ഇപ്പോൾ വിഷാദാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സലാം രണ്ടാഴ്ചത്തെ ഇടക്കാല ജാമ്യം ആവശ്യപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിനെതിരെ ചുമത്തിയ കേസിൽ ഇടക്കാല ജാമ്യം നൽകാനാവി​ല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ പ്രതിഭ എം സിങ്, അമിത് ശർമ എന്നിവരടങ്ങിയ ബെഞ്ച് ഹരജി തള്ളിയത്. സലാം സ്വാധീനമുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ മോചനം സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നേരത്തെ, സലാം സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയിരുന്നു.

2022ൽ പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്നോടിയായാണ് അന്നത്തെ ചെയർമാനായിരുന്ന ഒ.എം.എ സലാം അടക്കമുള്ളവരെ എൻ.ഐ.എ അറസ്റ്റ് ചെയ്ത് തി​ഹാ​ര്‍ ജ​യി​ലി​ല​ട​ച്ച​ത്. കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നീ 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരേ സമയം റെയ്ഡ് നടത്തിയായിരുന്നു അറസ്റ്റ്. ഇതിനുപിന്നാലെ 2022 സെപ്റ്റംബർ 28ന് യു.എ.പി.എ നിയമ പ്രകാരം പി.എഫ്.ഐയെയും അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് കേന്ദ്രസർക്കാർ നിരോധിച്ചു. തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) എന്നിവ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്.

ഏപ്രിൽ 17ന് രാ​ത്രി ക​ല്‍പ​റ്റ പി​ണ​ങ്ങോ​ട് പൊ​ഴു​ത​ന​ക്ക് സ​മീ​പം സ്കൂ​ട്ട​ർ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞാണ് ഒ.എം.എ സലാമിന്റെ മകൾ ​ഫാ​ത്തി​മ ത​സ്‌​കി​യ (23) മരിച്ചത്. മകളുടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​​ങ്കെ​ടു​ക്കാ​ൻ മൂന്ന് ദിവസത്തേക്ക് ഒ.എം.എ സലാമിന് ഉ​പാ​ധി​ക​ളോ​ടെ പരോൾ ലഭിച്ചിരുന്നു. ദി​വ​സ​വും രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് നാ​ലു വ​രെ​ മാത്രമാണ് അന്ന് വീ​ട്ടി​ൽ ചെ​ല​വ​ഴി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​ത്. പി​ന്നീ​ട് ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ പാ​ർ​പ്പിക്കുകയായിരുന്നു. അ​ടു​ത്ത ബ​ന്ധു​ക്ക​ളോ​ട് മാ​ത്ര​മേ ഇ​ട​പ​ഴ​കാ​ൻ സാ​ധി​ച്ചി​രു​ന്നു​ള്ളൂ. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും നി​യ​ന്ത്ര​ണ​മു​ണ്ടാ​യി​രു​ന്നു. സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്കു​ള്ള​താ​യി വീ​ടി​ന് പു​റ​ത്ത് പൊ​ലീ​സ് നോ​ട്ടീ​സ് പ​തി​പ്പി​ച്ചി​രു​ന്നു.

Tags:    
News Summary - Delhi HC denies interim bail to PFI leader OMA Salam in UAPA case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.