ന്യൂഡൽഹി: കൊൽക്കത്ത ഹൈകോടതി മുൻ ജഡ്ജി സി.എസ്. കർണെൻറ അപേക്ഷ ഡൽഹി ഹൈകോടതി തള്ളി. കോടതിയലക്ഷ്യ നടപടിയുടെ സാധുത ചോദ്യം ചെയ്താണ് കർണൻ കോടതിയെ സമീപിച്ചത്. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരാണ് കേസ് തള്ളിയത്.
സുപ്രീംകോടതിയാണ് കർണനെ ജയിലിലടച്ചത്. വീണ്ടും ഇത് പരിഗണിക്കുന്നതിൽ ന്യായീകരണമില്ലെന്ന് കോടതി പറഞ്ഞു. സ്വാഭാവിക നീതിയുടെ നിയമങ്ങളനുസരിച്ചല്ല ജയിലിലടച്ചതെന്ന് കർണനുവേണ്ടി ഹാജരായ മാത്യൂസ് ജെ. നെടുംപാറ അറിയിച്ചു. എന്നാൽ, കേസുമായി ബന്ധപ്പെട്ട പ്രതികരണം അറിയിക്കാൻ കർണന് ധാരാളം സമയം നൽകിയതാണെന്നും കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.