തെരഞ്ഞെടുപ്പ്​ ചിഹ്നം: പഞ്ചാബ്​ രാഷ്​ട്രീയ പാർട്ടിയുടെ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: വ​രാ​നി​രി​ക്കു​ന്ന പ​ഞ്ചാ​ബ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചി​ഹ്​​ന​മാ​യി 'എ​ഴു​ത്തു​പെ​ട്ടി' അ​നു​വ​ദി​ച്ച​തി​നെ​തി​രെ​ ലോ​ക്​ ഇ​ൻ​സാ​ഫ്​ പാ​ർ​ട്ടി ന​ൽ​കി​യ ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി.

ഹ​ര​ജി വ​സ്​​തു​ത​ത​ക​ൾ​ക്ക്​ നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും കോ​ട​തി​യെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​യും നി​രീ​ക്ഷി​ച്ച ജ​സ്​​റ്റി​സ്​ പ്ര​തീ​ക്​ ജ​ലാ​ൻ ര​ണ്ടാ​ഴ്​​ച​ക്ക​കം ഒ​രു ല​ക്ഷം രൂ​പ ചെ​ല​വൊ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചു. ചി​ഹ്​​ന​മാ​യി 'ട്രാ​ക്​​ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​​ൻ' അ​നു​വ​ദി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ട്​ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ​ഞ്ചാ​ബി​ലെ രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം. ട്രാ​ക്​​ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ, എ​ഴു​ത്തു​പെ​ട്ടി എ​ന്നി​വ ഒ​ന്നും ര​ണ്ടും മു​ൻ​ഗ​ണ​ന​ക​ളാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നി​ൽ അ​പേ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി.

അം​ഗീ​കാ​ര​മി​ല്ലാ​ത്ത ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പാ​ർ​ട്ടി​ക​ൾ​ക്ക്​ ല​ഭ്യ​മാ​യ ചി​ഹ്​​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ ട്രാ​ക്​​ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ എ​ന്നും ഹ​ര​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. എ​ന്നാ​ൽ, ഹ​ര​ജി​ക്കാ​ര​ൻ വ​സ്​​തു​ത​ക​ൾ മ​റ​ച്ചു​വെ​ക്കു​ക​യാ​ണെ​ന്നും അ​തേ ചി​ഹ്​​നം വി​ജ്​​ഞാ​പ​ന​ത്തി​ലു​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ വാ​ദി​ച്ചു.

ട്രാ​ക്​​ട​ർ ഓ​ടി​ക്കു​ന്ന ക​ർ​ഷ​ക​ൻ അ​സ​മി​ലെ അം​ഗീ​കാ​ര​മു​ള്ള പാ​ർ​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച​താ​യി നി​രീ​ക്ഷി​ച്ച ഏ​തൊ​രു സം​സ്ഥാ​ന​ത്തെ​യും അം​ഗീ​കാ​ര​മു​ള്ള പാ​ർ​ട്ടി​ക്ക്​ അ​നു​വ​ദി​ച്ച ചി​ഹ്നം മ​റ്റൊ​രു സം​സ്ഥാ​ന​ത്തെ അം​ഗീ​കാ​ര​മി​ല്ലാ​ത്ത പാ​ർ​ട്ടി​ക്ക്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Tags:    
News Summary - Delhi HC dismisses Punjab party’s plea against EC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.