ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതികളെ വെറുതെവിട്ടതിനെതിരെ അപ്പീൽ ഫയൽ ചെയ്യുന്നതിൽ സർക്കാർ 28 വർഷം കാലതാമസം വരുത്തിയത് ന്യായീകരിക്കാവുന്ന വിശദീകരണമല്ലെന്ന് ഡൽഹി ഹൈകോടതി.
സാവകാശം അനുവദിക്കണമെന്ന സർക്കാറിന്റെ അപേക്ഷ കോടതി തള്ളി. ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ്, ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എന്നിവരുടെ ബെഞ്ചാണ് അപ്പീൽ തള്ളിയത്.
27 വർഷവും 335 ദിവസവും കാലതാമസം എടുത്ത അപ്പീൽ ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷൻ തെളിവെടുപ്പിനിടെ ഹാജരാക്കിയ സാക്ഷികൾ വിശ്വസനീയരല്ലെന്ന് ചൂണ്ടിക്കാട്ടി സെഷൻസ് കോടതി 1995 മാർച്ച് 28ന് പ്രതികളെ വെറുതെ വിട്ടിരുന്നു. ഈ വിധി ഹൈകോടതി ശരിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.