ന്യൂഡൽഹി: ഇരട്ടപ്പദവി വഹിച്ചതിന് ഡൽഹിയിൽ ഗതാഗതമന്ത്രി കൈലാഷ് െഗഹ്ലോട്ട് അടക്കം 20 ആം ആദ്മി പാർട്ടി എം.എൽ.എമാെര അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി ഹൈകോടതി റദ്ദാക്കി. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് നടപടി എടുത്തതെന്ന എം.എൽ.എമാരുടെ വാദം അംഗീകരിച്ച കോടതി, കേസ് പുനഃപരിശോധിക്കാൻ കമീഷനോട് നിർദേശിച്ചു.
തെരഞ്ഞെടുപ്പു കമീഷന് കനത്ത തിരിച്ചടിയാണ് ഹൈകോടതി വിധി. കമീഷൻ തീരുമാനം റദ്ദാക്കിയതും അപൂർവതയാണ്. എം.എൽ.എമാർക്ക് പറയാനുള്ളത് കേൾക്കാതെ തീരുമാനമെടുത്തതുവഴി സ്വാഭാവിക നീതി നിഷേധിക്കുകയാണ് ചെയ്തതെന്ന് ജസ്റ്റിസുമാരായ ചന്ദർശേഖർ, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. ഇരട്ടപ്പദവിക്ക് കൃത്യമായ നിർവചനമില്ലെന്നും കോടതി നിരീക്ഷിച്ചു.
ഇരട്ടപ്പദവി വഹിച്ചു എന്ന പരാതിയിൽ 20 എം.എൽ.എമാരെ അസാധുവാക്കാൻ ജനുവരി 19നാണ് കമീഷൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ശിപാർശ നൽകിയത്. രണ്ട് ദിവസത്തിനകം രാഷ്ട്രപതി ശിപാർശ അംഗീകരിച്ചു. ഇതേത്തുടർന്ന് കമീഷൻ നടപടി സ്േറ്റ ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എം.എൽ.എമാരിൽ ഏഴുപേരാണ് ഹൈകോടതിയെ സമീപിച്ചത്.
എം.എൽ.എ എന്നനിലയിൽ ഭരണഘടന പദവി വഹിക്കുന്നതിനുപുറെമ പാർലമെൻററി സെക്രട്ടറി പദവികൂടി വഹിച്ച് സർക്കാറിെൻറ ശമ്പളം, വാഹനം, യാത്രബത്ത തുടങ്ങിയ ആനുകൂല്യങ്ങൾ നേടിയെന്ന പരാതിയിലായിരുന്നു കമീഷൻ നടപടി. 2016ൽ അഭിഭാഷകനായ പ്രശാന്ത് പേട്ടലാണ് കമീഷന് പരാതി നൽകിയത്.
മുഖ്യതെരഞ്ഞെടുപ്പു കമീഷണറായിരുന്ന എ.കെ. ജോതി വിരമിക്കുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ട് എം.എൽ.എമാർക്കെതിരെ നടപടിയെടുത്തത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പു കമീഷൻ ബി.ജെ.പിയുടെ ചട്ടുകമായി പ്രവർത്തിക്കുന്നുവെന്ന ആം ആദ്മി പാർട്ടിയുടെ വാദത്തിനിടെയാണ് ഹൈകോടതി വിധി. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും നിരവധി എം.പി, എം.എൽ.എമാർ ഇരട്ടപ്പദവി വഹിക്കുന്നു എന്ന പരാതിയിൽ നടപടിയെടുക്കാൻ തയാറാവാത്തതും കടുത്ത വിമർശനം ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.